റയ്പൂർ: ചത്തീസ്ഗഡില്‍ 93 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 773 ആയി.
17 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതുവരെ 206 പേർക്കാണ ചത്തീസ്ഗഡില്‍ അസുഖം ഭേദമായത്.
ഇതുവരെ രണ്ട് കൊവിഡ് മരണങ്ങളാണ് ചത്തീസ്ഗഡില്‍ റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് ഇന്നലെ 9,304 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഒരു ദിവസം റിപ്പോർട്ട് ചെയുന്ന ഏറ്റവും ഉയർന്ന് നിരക്കാണിത്. 2.16 ലക്ഷം പേർക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്.