റായ്‌പൂര്‍: റായ്‌ഗഡ് ജില്ലയില്‍ ഇടിമിന്നലേറ്റ് മൂന്ന് സ്‌ത്രീകള്‍ മരിച്ചു. നാല്‌പേര്‍ക്ക് പരിക്കേറ്റു. സാരൻഗഡ് പൊലീസ് സ്റ്റേഷന് കീഴിലുള്ള ഹാർഡി ഗ്രാമത്തിലാണ് സംഭവം. രാവിലെ 11 മണിയോടെ നെൽവയലിൽ ജോലി ചെയ്യുകയായിരുന്ന ഒരു സംഘം സ്‌ത്രീകള്‍ക്ക് മിന്നലേല്‍ക്കുകയായിരുന്നുവെന്ന് റായ്‌ഗഡ് സൂപ്രണ്ട് ഓഫ് പൊലീസ് സന്തോഷ് സിംഗ് പറഞ്ഞു. വിനിത ജങ്‌ഡെ (20), ശശി മഹാന്ത് (30), നന്‍കി തണ്ടൻ (50) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ മറ്റ് സ്‌ത്രീകളെ പൊലീസ് സംഘം സാരന്‍ഗഡ് സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.
ഛത്തീസ്‌ഗഡില്‍ മിന്നലേറ്റ് മൂന്ന് സ്‌ത്രീകള്‍ മരിച്ചു - latest chattisgarh
സാരൻഗഡ് പൊലീസ് സ്റ്റേഷന് കീഴിലുള്ള ഹാർഡി ഗ്രാമത്തിലാണ് സംഭവം. നാല് പേര്‍ക്ക് പരിക്കേറ്റു.