ETV Bharat / bharat

ബെംഗളൂരു നഗരത്തിലെ പബുകളിൽ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് പരിശോധന - raid in bangalore pubs

കഴിഞ്ഞ ദിവസങ്ങളിൽ കന്നട നടിമാർ അടക്കമുള്ളവരെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

CCB raid on 5 UBCT including prestigious pub  പബുകളിൽ പരിശോധന  മയക്കമരുന്ന് ഉപയോഗം  കൊവിഡ് മാനദണ്ഡങ്ങൾ  സിറ്റി ക്രൈംബ്രാഞ്ച് പൊലീസ്  Bangalore City Crime Branch  raid in bangalore pubs  Narcotics
നഗരത്തിലെ അഞ്ച് പബുകളിൽ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് പരിശോധന
author img

By

Published : Oct 4, 2020, 5:23 PM IST

ബെംഗളൂരു: നഗരത്തിലെ അഞ്ച് പബുകളിൽ മയക്കമരുന്ന് ഉപയോഗം നടക്കുന്നുവെന്നും കൊവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ച് പരിധിയിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്നുവെന്നുമുള്ള വിവരത്തെതുടർന്ന് സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് പരിശോധന നടത്തി. ക്ലൗഡ്നൈൻ, സ്കൈ ബാർ, സ്റ്റെർലിംഗ് മാക് ഹോട്ടൽ, യുബി സിറ്റി തുടങ്ങിയ അഞ്ച് ബാർ ഹോട്ടലുകളിലാണ് പൊലീസ് പരിശോധന നടത്തിയത്.

ഓഫറുകൾ നൽകിയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ അവസരമൊരുക്കിയും ഈ ബാറുകൾ യുവാക്കളെ ആകർഷിക്കുന്നുവെന്ന രഹസ്യ വിവരത്തിനന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പരിശോധനാ സമയത്ത് പൊലീസിന് ഒരു തെളിവും കണ്ടെത്താനായില്ല. മറ്റു ദിനങ്ങളെ അപേക്ഷിച്ച് ബാറുകളിൽ തിരക്കും കുറവായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കന്നട നടിമാർ അടക്കമുള്ളവരെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.