ETV Bharat / bharat

ഭീമ-കൊറെഗാവ് കേസ്; നവ്‌ലഖയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

author img

By

Published : Mar 16, 2020, 4:31 PM IST

ഇരുവരുടേയും പാസ്‌പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശം.

ഭീമ-കൊറെഗാവ് കേസ്; നവ്‌ലഖയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി  Bhima-Koregaon: SC rejects anticipatory bail pleas of Navlakha, Teltumbde, get 3 weeks to surrender
ഭീമ-കൊറെഗാവ് കേസ്; നവ്‌ലഖയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ഭീമ-കൊറേഗാവ് കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നവ്‌ലഖ, തെല്‍തുബ്‌ഡെ എന്നിവരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എം.ആര്‍.ഷാ എന്നിവരടങ്ങിയ ബെഞ്ച് രണ്ടുപേരോടും മൂന്നാഴ്ചക്കുള്ളില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. ഇരുവരുടേയും പാസ്‌പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ വർഷം നവംബറിൽ പൂനെയിലെ സെഷൻസ് കോടതി ഹർജി തള്ളിയതിനെത്തുടർന്ന് മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭീമ കൊറെഗാവ് അക്രമത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് പൂനെ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ച ബോംബെ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് നവ്ഖല സുപ്രീംകോടതിയെ സമീപിച്ചത്.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.