ETV Bharat / bharat

ഭീമ കൊറെഗാവ് കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളി

author img

By

Published : Mar 31, 2020, 6:21 PM IST

2018 ജനുവരി ഒന്നിന് പൂനെ ജില്ലയിലെ ഭീമ കോറെഗാവ് ഗ്രാമത്തിൽ നടന്ന അക്രമത്തിൽ ഒരാൾ കൊല്ലപ്പെടുകയും 10 പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Bhima Koregaon case  Varavara Rao  Shoma Sen  Koregaon Bhima violence  court rejects bail pleas of two accused  വരവര റാവു  ഭീമ കൊറെഗാവ്  ഭീമ കൊറെഗാവ് കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളി  ഷോമ സെൻ
ഭീമ കൊറെഗാവ്

മുംബൈ: ഭീമ കൊറേഗാവ് ഗൂഡാലോചന കേസിൽ പ്രതികളായ വരവര റാവു, ഷോമ സെൻ എന്നിവരുടെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എൻഐഎ കോടതി തള്ളി. കൊറോണ വൈറസ് പശ്ചാത്തലത്തിൽ രണ്ട് പ്രതികളും ഇടക്കാല ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. നക്‌സൽ ബന്ധമുണ്ടെന്നാരോപിച്ച് റാവു 2018 നവംബറിലും സെൻ ജൂണിലുമാണ് അറസ്റ്റിലായത്.

2018 ജനുവരി ഒന്നിന് പൂനെ ജില്ലയിലെ ഭീമ കോറെഗാവ് ഗ്രാമത്തിൽ നടന്ന അക്രമത്തിൽ ഒരാൾ കൊല്ലപ്പെടുകയും 10 പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 200 വർഷത്തെ ഭീമ-കൊറെഗാവ് യുദ്ധത്തിന്‍റെ സ്മരണ ആചരണത്തിന്‍റെ ഭാഗമായി എത്തിയ ആളുകളുടെ കാറുകൾക്ക് നേരെ ചിലർ കല്ലെറിഞ്ഞതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തിൽ 162 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.