ETV Bharat / bharat

അയോധ്യാ കേസ്: മധ്യസ്ഥ ശ്രമങ്ങൾക്ക് സമയം നീട്ടി

കേസിൽ എന്തു പുരോഗതിയാണ് ഉണ്ടായിരിക്കുന്നതെന്ന് ഇപ്പോൾ പുറത്തുവിടില്ലെന്ന് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി

അയോധ്യാ കേസ്
author img

By

Published : May 10, 2019, 12:21 PM IST

ന്യൂഡൽഹി: അയോധ്യ ഭൂമി തർക്ക കേസില്‍ പരിഹാരം കണ്ടെത്താൻ കൂടുതല്‍ സമയം വേണമെന്ന മൂന്നംഗ മധ്യസ്ഥ സമിതിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. ജസ്റ്റിസ് എഫ്എംഐ കല്ലിഫുലയുടെ അധ്യക്ഷതയില്‍ കോടതി നിയോഗിച്ച മൂന്നംഗ സമിതിക്ക് ഓഗസ്റ്റ് 15വരെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് സമയം നല്‍കി.

കോടതിയില്‍ സമിതി റിപ്പോർട്ട് നല്‍കിയെങ്കിലും കേസില്‍ എന്ത് പുരോഗതിയാണ് ഉണ്ടായിരിക്കുന്നതെന്ന് ഇപ്പോൾ പുറത്തുവിടില്ലെന്ന് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. മധ്യസ്ഥ സമിതിക്ക് മുൻപാകെ വിവിധ കക്ഷികൾക്ക് അഭിപ്രായം അറിയിക്കാൻ ജൂൺ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. കല്ലിഫുലയെ കൂടാതെ ശ്രീ ശ്രീ രവിശങ്കർ, അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയിലുള്ളത്. 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്ക് എതിരെ 14 അപ്പീലുകളാണ് സുപ്രീംകോടിയില്‍ ഫയല്‍ ചെയ്തിരുന്നത്. .

Intro:Body:

A five judge Constitution bench of the Supreme Court starts hearing the #Ayodhya matter. The five-judge bench headed by Chief Justice of India (CJI) Ranjan Gogoi includes Justices SA Bobde, SA Nazeer, Ashok Bhushan and DY Chandrachud.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.