ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദരയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി വഡോദരയിലെ ബാവമൻപുരയിലാണ് സംഭവം.
നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടമാണ് തകർന്ന് വീണത്. ആറ് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അഗ്നിശമന സേന രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.