ETV Bharat / bharat

വിശാഖപട്ടണം വാതക ചോർച്ച; മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി

സംഭവത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകാൻ എൽജി പോളിമേഴ്‌സിന്‍റെ മാനേജ്‌മെന്‍റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആന്ധ്രാ മുഖ്യമന്ത്രി അറിയിച്ചു.

AP CM announces Rs 1 Cr  Rs 1 Cr relief to kin  people killed in Vizag gas leak  Chief Minister Jagan Mohan Reddy  ജഗന്‍ മോഹന്‍ റെഡ്ഡി  എൽജി പോളിമേഴ്‌സ്  മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി  വിശാഖപട്ടണം  ഗ്യാസ് പ്ലാന്‍റില്‍ നിന്ന് വാതകം  മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി  ആന്ധ്രപ്രദേശ് ദുരന്തം
മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി
author img

By

Published : May 7, 2020, 8:25 PM IST

അമരാവതി: വിശാഖപട്ടണത്ത് ഗ്യാസ് പ്ലാന്‍റിലെ വാതകം ചോർച്ചയെ തുടർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം സഹായധനം നൽകുമെന്ന് മുഖ്യമന്ത്രി വൈ. എസ്. ജഗന്‍ മോഹന്‍ റെഡ്ഡി. അപകടത്തിൽപെട്ട് ചികിത്സയിൽ കഴിയുന്നവർക്ക് 10 ലക്ഷം രൂപാ വീതവും അപകടം ഗുരുതരമായി ബാധിക്കാത്തവർക്ക് 25,000 രൂപയുടെ ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു.

അതേസമയം, വാതക ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനായി പ്രത്യേക സമിതി രൂപീകരിക്കാനും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകുവാനായിഎൽജി പോളിമേഴ്‌സിന്‍റെ മാനേജ്‌മെന്‍റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആന്ധ്രാ മുഖ്യമന്ത്രി അറിയിച്ചു.

നേരത്തെ ജില്ലാ കലക്‌ടർ വിനയ്‌ ചന്ദുമായി നടത്തിയ ചർച്ചയിൽ ചികിത്സയിലുള്ളവർക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്നാണ് ജഗന്‍ മോഹന്‍ റെഡ്ഡി അറിയിച്ചത്. കൂടാതെ, അഞ്ച് ജില്ലകളിലെ പതിന്നയ്യായിരത്തോളം നിവാസികൾക്ക് 10,000 രൂപ വീതം നൽകുമെന്നും പറഞ്ഞിരുന്നു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ പരിസ്ഥിതി, വനം വകുപ്പ് സ്പെഷ്യൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു ഉന്നതതല സമിതി രൂപീകരിക്കാൻ റെഡ്ഡി നിർദേശിച്ചിട്ടുണ്ട്. കിങ്ങ് ജോർജ്ജ് ആശുപത്രിയിൽ സന്ദർശനം നടത്തി മുഖ്യമന്ത്രി ചികിത്സയിലുള്ളവരെ നേരിട്ട് കണ്ടിരുന്നു. കെമിക്കല്‍ പ്ലാന്‍റിന് സമീപത്ത് 1.5 മുതൽ രണ്ട് കിലോമീറ്റർ വരെയുള്ള പ്രദേശങ്ങളിലാണ് വിഷവാതകം വ്യാപിച്ചതെന്നും ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചതായും കലക്‌ടർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.