ജയ്പൂർ: ബിഹാറിൽ നിന്ന് ബാലവേലയ്ക്കായി ജയ്പ്പൂരിലെത്തിച്ച 19 കുട്ടികളെ രാജസ്ഥാൻ പൊലീസിന്റെ ആന്റി ഹ്യൂമൻ ട്രാഫിക്കിങ്ങ് യൂണിറ്റ് രക്ഷപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ഏഴ് ഇടനിലക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിന്റെ ഭാഗമായ രണ്ട് ട്രക്ക് ഡ്രൈവർമാരെയും പൊലീസ് സംഘം പിടികൂടി.
കുട്ടികളെ ബിഹാറിൽ നിന്ന് ട്രക്കിൽ കയറ്റിയാണ് ജയ്പൂരിലെത്തിച്ചതെന്ന് ജല്ലുപുര പൊലീസ് ഉദ്യോഗസ്ഥൻ വിക്രം സിങ്ങ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.