ആന്ധ്രാപ്രദേശ്: ജ്വല്ലറിയില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച സ്ത്രീകള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ പാലകോണ്ടയിലെ നായിഡു ജ്വല്ലറിയില്‍ നിന്നാണ് സ്ത്രീകള്‍ മോഷണം നടത്തിയത്. നാല് സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ് വ്യാഴാഴ്‌ച കവര്‍ച്ച നടത്തിയത്. സ്വര്‍ണം, വെള്ളി ആഭരണങ്ങളാണ് മോഷണം പോയത്.
കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷണ വിവരം പുറത്തറിയുന്നത്. സ്വർണം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ സ്ത്രീകളെ കടയിലെ ജീവനക്കാർ സ്വർണം കാണിക്കാനായി തിരിയുമ്പോഴാണ് മോഷണം നടത്തുന്നത്. സാരിക്കിടയിലാണ് സ്ത്രീകൾ ആഭരണം ഒളിച്ചുവയ്ക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.