ലഖ്നൗ: ഉത്തർ പ്രദേശിലെ മഹോബയിൽ ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത 13കാരൻ അറസ്റ്റിൽ. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കളിക്കാനെന്ന വ്യാജേന ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് 13കാരൻ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് ആണ്‍കുട്ടിയെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് അയച്ചെന്നും അഡീഷണല്‍ പൊലീസ് സൂപ്രണ്ട് രാജേന്ദ്ര കുമാർ ഗൗതം പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. പെണ്‍കുട്ടി ചികിത്സയില്‍ തുടരുകയാണ്.