ETV Bharat / bharat

ആയുഷ്മാൻ ഭാരത് ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയെന്ന് പ്രധാനമന്ത്രി

ചുരുങ്ങിയ സമയത്തിനുള്ളിൽ 70 ലക്ഷം പേർക്ക് ഈ പദ്ധതി പ്രയോജനപ്പെട്ടിട്ടുണ്ടെന്നും ഇതിൽ 11 ലക്ഷത്തോളം പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരാണെന്നും പ്രധാനമന്ത്രി

Ayushman Bharat  health insurance scheme  Atal Bihari Medical University  Prime Minister Modi
ആയുഷ്മാൻ ഭാരത് ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയെന്ന് പ്രധാന മന്ത്രി
author img

By

Published : Dec 25, 2019, 7:12 PM IST

ലക്‌നൗ: ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ 70 ലക്ഷത്തോളം ഇന്ത്യക്കാർക്ക് പ്രയോജനം ലഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുഷ്മാൻ ഭാരത് ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയാണെന്നും പ്രധാനമന്ത്രി. ചുരുങ്ങിയ സമയത്തിനുള്ളിൽ 70 ലക്ഷം പേർക്ക് ഈ പദ്ധതി പ്രയോജനപ്പെട്ടിട്ടുണ്ടെന്നും ഇതിൽ 11 ലക്ഷത്തോളം പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. അടൽ ബിഹാരി മെഡിക്കൽ സർവകലാശാലയുടെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പ്രതിമയും മോദി അനാച്ഛാദനം ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.