ETV Bharat / bharat

സ്‌കൂളിലെ തടിയലമാര ദേഹത്ത് വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

അധ്യാപകരെ ബന്ദികളാക്കി നാട്ടുകാരുടെ പ്രതിഷേധം.പ്രിൻസിപ്പാളിനെയും മൂന്ന് അധ്യാപകരെയും സസ്‌പെൻഡ് ചെയ്തു.

Ambedkar Nagar  uttar pradesh  seven year old  almirah  salauddinpur  സ്‌കൂളിലെ തടിയലമാര ദേഹത്ത് വീണ് രണ്ടാം ക്ലാസുകാരി മരിച്ചു  ലഖ്‌നൗ:  രണ്ടാം ക്ലാസുകാരി മരിച്ചു
സ്‌കൂളിലെ തടിയലമാര ദേഹത്ത് വീണ് രണ്ടാം ക്ലാസുകാരി മരിച്ചു
author img

By

Published : Jan 22, 2020, 2:30 PM IST

ലഖ്‌നൗ: സ്‌കൂളിലെ തടിയലമാര ദേഹത്ത് വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ഉത്തര്‍പ്രദേശിലെ അംബേദ്കർ നഗർ ജില്ലയിലെ സലൗദ്ദീൻപൂർ ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്‌കൂളിലാണ് സംഭവം. പായല്‍ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. വിദ്യാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാർ അധ്യാപകരെ ബന്ദികളാക്കി. സംഭവത്തെത്തുടർന്ന് സ്‌കൂളിലെ പ്രിൻസിപ്പാളിനെയും മൂന്ന് അധ്യാപകരെയും സസ്‌പെൻഡ് ചെയ്തു.

അലമാരയില്‍ നിന്ന് ഗ്ലാസുകളെടുത്ത് കൊണ്ടുവരാൻ അധ്യാപകൻ വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. അലമാര തുറക്കാൻ കഴിയാതെ വന്നപ്പോള്‍ അലമാരയില്‍ കുട്ടി പിടിച്ച് വലിക്കുകയായിരുന്നു. ഇതോടെ അലമാര മറിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.

കുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു . അധ്യാപകർ തന്നെയാണ് പായലിന്‍റെ മൃതദേഹം തറയില്‍ നിന്ന് നീക്കി രക്തക്കറ തുടച്ചുനീക്കിയത്. ജില്ലാ മജിസ്‌ട്രേറ്റും മറ്റ് ഉദ്യോഗസ്ഥരും സ്‌കൂളിലെത്തി മാതാപിതാക്കളെയും ഗ്രാമവാസികളെയും സമാധാനിപ്പിച്ചു.

Intro:Body:

Ambedkar Nagar (Uttar Pradesh), Jan 22 (IANS) A wooden almirah fell on a class 2 student in the government primary school in Salauddinpur village in Ambedkar Nagar district on Tuesday afternoon. The child died on the spot after which angry villagers held the teachers hostage.

The principal of the school and three teachers have been suspended after the incident.

According to reports, seven-year-old Payal was a student of class 2.

After the school was over, a teacher sent Payal to fetch glasses kept in the almirah. Payal tried to open the almirah and as she pushed it, the almirah fell on her, killing her on the spot.

The teachers removed Payal's body and wiped off the blood on the floor.

The district magistrate and other officials reached the school and pacified the parents and villagers.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.