മുംബൈ: മഹാരാഷ്‌ട്രയിൽ 190 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരുടെ എണ്ണം 23,879 ആയി ഉയർന്നു. 2,758 പേർ ചികിത്സയിൽ തുടരുമ്പോൾ 20,871 പേർ രോഗമുക്തി നേടി. രണ്ട് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 250 ആയി. കൊവിഡുമായി ബന്ധപ്പെട്ട നടപടികൾക്കിടയിൽ 369 പൊലീസുകാരും 78 ആരോഗ്യപ്രവർത്തകരും ആക്രമിക്കപ്പെട്ടു. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് 39,004 പേരെ അറസ്റ്റ് ചെയ്‌തു. കൊവിഡ് പ്രേട്ടോക്കോൾ ലംഘിച്ച് നിരത്തിലിറക്കിയ 96,532 വാഹനങ്ങൾ പിടിച്ചെടുത്തു. സംസ്ഥാനത്ത് 2,61,313 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. ആകെ 11,17,720 പേർ രോഗമുക്തി നേടിയപ്പോൾ 37,480 പേർ മരിച്ചു.
മഹാരാഷ്‌ട്രയിൽ 190 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് - മഹാരാഷ്‌ട്ര കൊവിഡ്
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച പൊലീസുകാരുടെ എണ്ണം 23,879. ആകെ മരണസംഖ്യ 250.