ചണ്ഡിഗഡ്: പഞ്ചാബിൽ 161 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം 5,216 ആയി. 3,526 പേരെ ഡിസ്ചാർജ് ചെയ്തു. സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 133 ആയി.
19,906 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5,28,859 ൽ എത്തി. 2,03,051 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 410 പേർ കൊവിഡ് ബാധിച്ച് മരിച്ചു.