ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് ട്രക്ക് പാഞ്ഞ് കയറി 15 മരണം. ട്രക്കിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് അപകട കാരണം. മരിച്ചവർ രാജസ്ഥാനിൽ നിന്നുള്ള തൊഴിലാളികളാണെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അന്‍പതിനായിരം രൂപയും നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.