ETV Bharat / bharat

ആന്ധ്രാപ്രദേശില്‍ അനധികൃത മദ്യക്കടത്ത് പിടിച്ചു

author img

By

Published : Jun 22, 2020, 8:31 PM IST

ജഗയ്യപേട്ടയ്ക്ക് സമീപമുള്ള അതിർത്തി ചെക്ക് പോസ്റ്റിൽ നിന്ന് മൂന്ന് വാഹനങ്ങളില്‍ നിന്നായി 1020 മദ്യക്കുപ്പികളും പിടിച്ചെടുത്തതായി കൃഷ്ണ ജില്ലാ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് വകുല്‍ ജിന്‍ഡാല്‍

liqour
liqour

അമരാവതി: തെലങ്കാനയിൽ നിന്ന് ആന്ധ്രയിലേക്ക് അനധികൃതമായി മദ്യം കടത്തിയതിന് 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. ജഗയ്യപേട്ടയ്ക്ക് സമീപമുള്ള അതിർത്തി ചെക്ക് പോസ്റ്റിൽ നിന്ന് മൂന്ന് വാഹനങ്ങളില്‍ നിന്നായി 1020 മദ്യക്കുപ്പികളും പിടിച്ചെടുത്തതായി കൃഷ്ണ ജില്ലാ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് വകുല്‍ ജിന്‍ഡാല്‍ പറഞ്ഞു.

അനധികൃതമായി മദ്യം, മണൽ, കഞ്ചാവ് എന്നിവ കടത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും ഇത്തരം കുറ്റകൃത്യങ്ങൾക്ക് എട്ട് വർഷം തടവ് ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 12,9360 രൂപ വിലമതിക്കുന്ന 1020 മദ്യകുപ്പികളാണ് പിടിച്ചെടുത്തതെന്നും ഒരു ടാറ്റാ എയ്‌സ്, ഒരു ഓട്ടോ, ഒരു മോട്ടോർ സൈക്കിൾ എന്നിവയിലാണ് സംഘം മദ്യം കടത്തിയതെന്നും ജില്ലാ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് വകുല്‍ ജിന്‍ഡാല്‍ പറഞ്ഞു. അനധികൃതമായി മദ്യം കടത്തിയ കേസില്‍ പിടിയിലായവര്‍ക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.