ETV Bharat / bharat

Beautiful 2 Announcement 'മഹാസൗന്ദര്യത്തിന്‍റെ ദിനങ്ങള്‍' ; 'ബ്യൂട്ടിഫുള്‍ 2' അണിയറയില്‍, ജയസൂര്യയ്‌ക്ക് പകരം ആരെത്തും ?

author img

By ETV Bharat Kerala Team

Published : Aug 27, 2023, 12:07 PM IST

Updated : Aug 27, 2023, 3:01 PM IST

Once again Beautiful team ബ്യൂട്ടിഫുള്‍ ടീം വീണ്ടും ഒന്നിക്കുന്നു. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയുടെ രണ്ടാം ഭാഗം വരുന്നത്

Beautiful 2 announced  Beautiful 2  Beautiful  Once again beautiful team  Beautiful 2 announced by Badusha productions  Anoop Menon VK Prakash  Anoop Menon  VK Prakash  Anoop Menon movies  VK Prakash movies  മഹാസൗന്ദര്യത്തിന്‍റെ ദിനങ്ങള്‍  ബ്യൂട്ടിഫുള്‍ 2 അണിയറയില്‍  ജയസൂര്യയ്‌ക്ക് പകരം ആരെത്തും  ബ്യൂട്ടിഫുള്‍ ടീം വീണ്ടും ഒന്നിക്കുന്നു  ബ്യൂട്ടിഫുള്‍ ടീം  ബ്യൂട്ടിഫുള്‍  ബ്യൂട്ടിഫുള്‍ 2  ജയസൂര്യ
Beautiful 2 announced

വര്‍ഷങ്ങള്‍ക്ക് ശേഷം 'ബ്യൂട്ടിഫുള്‍' (Beautiful) ടീം വീണ്ടും ഒന്നിക്കുകയാണ്. വികെ പ്രകാശ് - അനൂപ് മേനോന്‍ കൂട്ടുകെട്ടില്‍ (VK Prakash Anoop Menon combo) ഒരുങ്ങുന്ന ചിത്രത്തിന് 'ബ്യൂട്ടിഫുള്‍ 2' (Beautiful 2)എന്നാണ് പേരിട്ടിരിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസും (Badusha productions) യെസ് സിനിമ കമ്പനിയും (Yes Cinema Company) ചേർന്നാണ് നിര്‍മാണം.

സിനിമയുടെ പുതിയ പോസ്‌റ്റര്‍ (Beautiful 2 announcement poster) അനൂപ് മേനോന്‍ തന്‍റെ ഫേസ്‌ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട് 'മഹാസൗന്ദര്യത്തിന്‍റെ ദിനങ്ങള്‍' എന്ന ടാഗ്‌ലൈനോടുകൂടിയാണ് 'ബ്യൂട്ടിഫുള്‍ 2'ന്‍റെ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്. ഒരു ബൈക്കിന്‍റെ ചിത്രമാണ് പോസ്‌റ്ററിലുള്ളത്.

Anoop Menon Facebook post: 'ബ്യൂട്ടിഫുള്‍ ആദ്യ ഭാഗത്തില്‍ ഉണ്ടായിരുന്ന ഛായാഗ്രാഹകന്‍ ജോമോൻ ടി ജോൺ, എഡിറ്റര്‍ മഹേഷ് നാരായണൻ, സംഗീത സംവിധായകന്‍ രതീഷ് വേഗ,അജയ് മങ്ങാട്, മൃദുൽ നായർ, വിനയ് ഗോവിന്ദ്, സജിമോൻ, എന്നിവരും വികെപിക്കൊപ്പം 'ബ്യൂട്ടിഫുള്‍ 2'ല്‍ ഉണ്ട്. എന്നാല്‍ ഇത്തവണ ജയസൂര്യ സിനിമയുടെ ഭാഗമാകില്ല. പകരം പുതിയ കഥയ്‌ക്കും തിരക്കഥയ്‌ക്കും അനുസൃതമായി, അനുയോജ്യമായ മറ്റൊരു നടനെ തെരഞ്ഞെടുക്കും. 2024 ജനുവരിയില്‍ കാനഡയിലെ വാൻകൂവറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും' - അനൂപ് മേനോന്‍ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

Once again Beautiful team: 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'ബ്യൂട്ടിഫുള്‍' ടീം വീണ്ടും ഒന്നിക്കുന്നത്. 'ബ്യൂട്ടിഫുള്‍ 2'വിലെ നായകനെ സര്‍പ്രൈസായി വച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജയസൂര്യക്ക് (Jayasurya) പകരം ആരാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

ആദ്യ ഭാഗത്തില്‍ സ്‌റ്റീഫന്‍ ലൂയിസ് എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്. ജോണ്‍ എന്ന കഥാപാത്രമായി അനൂപ് മേനോനും എത്തിയിരുന്നു. മേഘ്‌ന രാജ് (Meghana Raj) ആയിരുന്നു നായിക.

Also Read: രാഷ്ട്രീയം പ്രമേയമായി 'തിമിംഗലവേട്ട' ; രാകേഷ് ഗോപന്‍ - അനൂപ് മേനോന്‍ ചിത്രത്തിന്‍റെ ആദ്യ പോസ്റ്റര്‍ പുറത്ത്

അതേസമയം 'ഒരു ശ്രീലങ്കൻ സുന്ദരി' ആണ് അനൂപ് മേനോന്‍റെ മറ്റൊരു പുതിയ സിനിമ. അനൂപ് മേനോനെ കേന്ദ്രകഥാപാത്രമാക്കി കൃഷ്‌ണ പ്രിയദർശൻ സംവിധാനം ചെയ്‌ത ചിത്രമാണ് 'ഒരു ശ്രീലങ്കൻ സുന്ദരി'. 'ഒരു ശ്രീലങ്കൻ സുന്ദരി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ അടുത്തിടെ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. ഉണ്ണിമുകുന്ദൻ, ഷൈൻടോം ചാക്കോ, മാളവിക മേനോൻ എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തത്.

അനൂപ് മേനോന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ശിവജി ഗുരുവായൂർ, ഡോക്‌ടർ രജിത് കുമാർ, പത്മരാജൻ രതിഷ്, രോഹിത് വേദ്, ഡോ. അപർണ്ണ, കൃഷ്‌ണപ്രിയ, ആരാധ്യ, തൃശൂർ എൽസി, ശ്രേയ, ശാന്ത കുമാരി, ബേബി മേഘന സുമേഷ് (ടോപ് സിംഗർ ഫെയിം) തുടങ്ങിയവരും അണിനിരക്കുന്നു.

മൻഹർ സിനിമാസിന്‍റെ ബാനറിൽ കൃഷ്‌ണ പ്രിയദർശൻ ആണ് സിനിമയുടെ രചനയും സംവിധാനവും നിർമാണവും. ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും. അബുദാബി, ഗുരുവായൂർ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

Also Read: Oru Sreelankan Sundari first look poster 'ഒരു ശ്രീലങ്കൻ സുന്ദരി', അനൂപ് മേനോൻ ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്

Last Updated : Aug 27, 2023, 3:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.