ETV Bharat / bharat

ഒഡിഷ ട്രെയിന്‍ ദുരന്തം: രക്ഷപ്രവർത്തനം പൂർത്തിയായതായി റെയില്‍വേ മന്ത്രാലയം, ഡോക്‌ടര്‍മാരുടെ സംഘത്തെ അയച്ച് ആരോഗ്യമന്ത്രാലയവും - ഹെല്‍പ്പ്‌ ലൈന്‍ നമ്പറുകള്‍

ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ശനിയാഴ്‌ച ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്

Balasore Train Disaster  Balasore  Train Disaster  Rescue operation completed  Railway Ministry  ഒഡിഷ ട്രെയിന്‍ ദുരന്തം  രക്ഷാപ്രവർത്തനം പൂർത്തിയായതായി  രക്ഷാപ്രവർത്തനം  റെയില്‍വേ മന്ത്രാലയം  ഡോക്‌ടര്‍മാരുടെ സംഘത്തെ അയച്ച്  ആരോഗ്യമന്ത്രാലയം  ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍  എയിംസിൽ നിന്ന് ഡോക്‌ടർമാര്‍  ഹെല്‍പ്പ്‌ ലൈന്‍ നമ്പറുകള്‍  ഔദ്യോഗിക ദുഃഖാചരണം
ഒഡിഷ ട്രെയിന്‍ ദുരന്തം; രക്ഷാപ്രവർത്തനം പൂർത്തിയായതായി റെയില്‍വേ മന്ത്രാലയം
author img

By

Published : Jun 3, 2023, 3:07 PM IST

Updated : Jun 3, 2023, 8:34 PM IST

ഭുവനേശ്വര്‍: ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷപ്രവർത്തനം പൂർത്തിയായതായി അറിയിച്ച് റെയിൽവേ മന്ത്രാലയം. ട്രെയിനുകള്‍ കൂട്ടിയിടിച്ചും പാളം തെറ്റിയുമുണ്ടായ സ്ഥലത്തെ രക്ഷപ്രവർത്തനം പൂർത്തിയാക്കി പൂര്‍വസ്ഥിതിയിലാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചതായും റെയിൽവേ മന്ത്രാലയം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഭുവനേശ്വറിലെ എയിംസിൽ നിന്ന് ഡോക്‌ടർമാര്‍ അടങ്ങുന്ന രണ്ട് സംഘത്തെ ബാലസോറിലേക്കും കട്ടക്കിലേക്കും അയച്ചതായി ആരോഗ്യമന്ത്രാലയവും വ്യക്തമാക്കി.

  • Odisha Train Accident: Rescue operation completed at derailment site and restoration work has commenced.

    — Ministry of Railways (@RailMinIndia) June 3, 2023 " class="align-text-top noRightClick twitterSection" data=" ">

ഒഡിഷയിലെ ട്രെയിന്‍ അപകടസ്ഥലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭാഗമാവാന്‍ ഭുവനേശ്വറിലെ എയിംസിൽ നിന്ന് ഡോക്‌ടർമാരുടെ രണ്ട് സംഘത്തെ ബാലസോറിലേക്കും കട്ടക്കിലേക്കും അയച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റിലൂടെയാണ് അറിയിച്ചത്. മാത്രമല്ല ട്രെയിന്‍ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ജനങ്ങള്‍ക്ക് സമീപിക്കുന്നതിനായി റെയിൽവേ മന്ത്രാലയം ശനിയാഴ്‌ച ഹെൽപ്പ് ലൈൻ നമ്പറുകളും പുറത്തിറക്കി. കഴിഞ്ഞദിവസം പുറത്തിറക്കിയ ഹെല്‍പ്പ്‌ ലൈന്‍ നമ്പറുകള്‍ക്ക് പുറമെയാണിത്.

Balasore Train Disaster  Balasore  Train Disaster  Rescue operation completed  Railway Ministry  ഒഡിഷ ട്രെയിന്‍ ദുരന്തം  രക്ഷാപ്രവർത്തനം പൂർത്തിയായതായി  രക്ഷാപ്രവർത്തനം  റെയില്‍വേ മന്ത്രാലയം  ഡോക്‌ടര്‍മാരുടെ സംഘത്തെ അയച്ച്  ആരോഗ്യമന്ത്രാലയം  ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍  എയിംസിൽ നിന്ന് ഡോക്‌ടർമാര്‍  ഹെല്‍പ്പ്‌ ലൈന്‍ നമ്പറുകള്‍  ഔദ്യോഗിക ദുഃഖാചരണം
ഹെല്‍പ്പ്‌ ലൈന്‍ നമ്പറുകള്‍ ഇവ

ദുരന്തത്തില്‍ ദുഃഖാചരണം: സ്‌റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്‍ററിന്‍റെ പ്രാഥമിക റിപ്പോർട്ട് പ്രകാരം അപകടത്തില്‍ ഇതുവരെ 288 പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും 900ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. പരിക്കേറ്റവരില്‍ 650 പേര്‍ ഒഡിഷയിലെ തന്നെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്ന് എസ്ഇആർ വക്താവ് ആദിത്യ ചൗധരിയും അറിയിച്ചിരുന്നു. സ്ഥലത്ത് രക്ഷപ്രവർത്തനം പൂർത്തിയായതായി സൗത്ത് ഈസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥരും മുമ്പ് വ്യക്തമാക്കിയിരുന്നു. ട്രെയിന്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശനിയാഴ്‌ച ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡിഷയില്‍ ശനിയാഴ്‌ച ആഘോഷങ്ങളൊന്നും നടത്തില്ലെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായികും അറിയിച്ചിരുന്നു. നവീന്‍ പട്‌നായിക് നേരിട്ട് അപകടസ്ഥലത്തും എത്തിയിരുന്നു.

ദുരന്തം ഇങ്ങനെ: ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപം വെള്ളിയാഴ്‌ച രാത്രി 7.20ഓടെയായിരുന്നു ആദ്യത്തെ ട്രെയിന്‍ അപകടത്തില്‍ പെട്ടത്. പാളം തെറ്റി മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് ട്രെയിനില്‍ ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് അപകടമുണ്ടാകുന്നത്. ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡൽ എക്‌സ്‌പ്രസിന്‍റെ ബോഗികള്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ പതിക്കുകയായിരുന്നു.

സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവും അറിയിച്ചിരുന്നു. അപകടം നിർഭാഗ്യകരമാണെന്നും സംഭവത്തെക്കുറിച്ചുള്ള വാർത്ത തന്‍റെ മന്ത്രാലയത്തിൽ എത്തിയതിന് തൊട്ടുപിന്നാലെ തന്നെ രക്ഷപ്രവർത്തനം ആരംഭിച്ചതായും അശ്വിനി വൈഷ്‌ണവ് പ്രതികരിച്ചിരുന്നു. പാസഞ്ചർ ട്രെയിൻ കോച്ചുകൾ പാളം തെറ്റിയതിന്‍റെ കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് റെയില്‍വേ മന്ത്രി 10 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. ഇതുപ്രകാരം ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കും.

ഇതിന് പുറമെ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിദാശ്വാസ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിരുന്നു. അതേസമയം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ശനിയാഴ്‌ച അപകടസ്ഥലം സന്ദർശിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി ഡോല സെൻ അറിയിച്ചിരുന്നു. രക്ഷപ്രവര്‍ത്തനത്തിനായി ഖരഗ്‌പൂരിൽ നിന്ന് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: ഒഡിഷ ട്രെയിൻ ദുരന്തം, രക്ഷപ്രവർത്തനത്തിന്‍റെ ആകാശദൃശ്യങ്ങൾ

Last Updated : Jun 3, 2023, 8:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.