ETV Bharat / bharat

Apology on Jalna Lathicharge 'പൊലീസിന്‍റെ നടപടി ഒട്ടും ശരിയായില്ല'; ജല്‍ന ലാത്തിച്ചാർജില്‍ മാപ്പുപറഞ്ഞ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ - ദേവേന്ദ്ര ഫഡ്‌നാവിസ്

Maharashtra Government express Apology on Jalna Lathicharge: മറാത്ത സംവരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ ഉന്നത തല യോഗം ചേര്‍ന്നതായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും അറിയിച്ചിരുന്നു

Apology on Jalna Lathicharge  Jalna Lathicharge  Maharashtra Government  Jalna  Maratha reservation  Eknath Shinde  Devendra Fadnavis  പൊലീസിന്‍റെ നടപടി  ജല്‍ന ലാത്തിച്ചാർജില്‍  മാപ്പുപറഞ്ഞ് മഹാരാഷ്‌ട്ര സര്‍ക്കാര്‍  മഹാരാഷ്‌ട്ര സര്‍ക്കാര്‍  മുഖ്യമന്ത്രി  ഏക്‌നാഥ് ഷിന്‍ഡെ  ദേവേന്ദ്ര ഫഡ്‌നാവിസ്  മനോജ് ജാരങ്കെ
Apology on Jalna Lathicharge
author img

By ETV Bharat Kerala Team

Published : Sep 5, 2023, 7:24 PM IST

Updated : Sep 5, 2023, 8:41 PM IST

മുംബൈ: ജൽനയിൽ മറാത്ത സംവരണത്തിനെതിരായ (Maratha reservation) പ്രതിഷേധത്തിനിടെയുണ്ടായ ലാത്തിച്ചാർജില്‍ (Lathicharge) മാപ്പുപറഞ്ഞ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ (Maharashtra Government). സംഭവിക്കാന്‍ പാടില്ലാത്തതാണ് ജല്‍നയില്‍ (Jalna) നടന്നതെന്ന് സമ്മതിച്ച സര്‍ക്കാര്‍, ജനങ്ങളോട് സമാധാനത്തിനായി അഭ്യര്‍ഥിക്കുകയും ചെയ്‌തു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെ അപലപിച്ച പ്രതിപക്ഷം, മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ (Eknath Shinde) രാജി ആവശ്യപ്പെട്ടു.

മാപ്പുപറഞ്ഞ് സര്‍ക്കാര്‍: പൊലീസിന്‍റെ ലാത്തിച്ചാര്‍ജ് ഒട്ടും ശരിയായില്ലെന്നും സര്‍ക്കാരിനുവേണ്ടി ഞാന്‍ മാപ്പ് ചോദിക്കുന്നുവെന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് (Devendra Fadnavis) പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.

മറാത്ത സമരനേതാവ് മനോജ് ജാരങ്കേ പാട്ടീലിനെ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ക്ഷണിച്ചതായും ഫഡ്‌നാവിസ് പറഞ്ഞു. മറാത്ത സംവരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ ഉന്നത തല യോഗം ചേര്‍ന്നതായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും അറിയിച്ചു.

ചര്‍ച്ച നടത്തി മുഖ്യമന്ത്രി: പ്രതിഷേധക്കാരുമായി സംസാരിച്ചിട്ടുണ്ട്. ഇത് ചിട്ടയായി തന്നെ ഞങ്ങള്‍ പരിഹരിക്കും. മറാത്ത സംവരണം സംബന്ധിച്ച വിഷയങ്ങള്‍ നമ്മുടെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. ഇതുപ്രകാരം ചൊവ്വാഴ്‌ച (05.09.2023) ഉച്ചക്ക് 12 മണിയോടെ കാബിനറ്റ് സബ്‌ കമ്മിറ്റി യോഗവും നടന്നു. ഇതില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവര്‍ പങ്കെടുത്തു.

അതേസമയം തങ്ങള്‍ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അനുകൂല തീരുമാനം എടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും മറാത്ത പ്രക്ഷോഭ നേതാവ് മനോജ് ജാരങ്കെ പാട്ടീലും യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read: Onion Price Hike Dada Bhuse 'വാങ്ങാൻ കാശില്ലാത്തവർ ഉള്ളിയുള്ള ഭക്ഷണം കഴിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ല' : ദാദാ ഭൂസെ

പുനഃപരിശോധന ആവശ്യമില്ലെന്ന് സുപ്രീംകോടതി: മറാത്ത സമുദായത്തിന്‍റെ സംവരണവുമായി ബന്ധപ്പെട്ട് പുനഃപരിശോധനയുടെ ആവശ്യമില്ലെന്ന് സുപ്രീം കോടതി അടുത്തിടെ അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറും മറാത്ത സംവരണ പ്രസ്ഥാനത്തിന്‍റെ കോ ഓര്‍ഡിനേറ്റര്‍ വിനോദ് പാട്ടീലും സമര്‍പ്പിച്ച ഹര്‍ജികളും സുപ്രീംകോടതി തള്ളിയിരുന്നു. ജസ്റ്റിസ് എം.ആർ ഷാ, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

1992 വിധി പ്രകാരം സംവരണത്തിന്‍റെ പരിധി 50 ശതമാനത്തിൽ കൂടുതൽ വർധിപ്പിക്കാൻ കഴിയില്ലെന്നും സംവരണം ഏർപ്പെടുത്തിയതിന്‍റെ പേരിൽ മഹാരാഷ്‌ട്ര സർക്കാർ ഈ പരിധി ലംഘിച്ചുവെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനമോ ജോലിയോ ഈ വ്യവസ്ഥപ്രകാരം നൽകാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. മറാത്ത സംവരണം സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാറും മറാത്ത സംവരണ പ്രസ്ഥാനത്തിന്‍റെ കോ ഓര്‍ഡിനേറ്റര്‍ വിനോദ് പട്ടീലും സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ സുപ്രീംകോടതിയുടെ നടപടി സംസ്ഥാന സര്‍ക്കാറിന് വലിയ തിരിച്ചടിയാവുകയായിരുന്നു.

Last Updated : Sep 5, 2023, 8:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.