ETV Bharat / bharat

മുല്ലപ്പെരിയാര്‍: പുതിയ ഡാം സുരക്ഷ നിയമത്തിന്‍റെ എല്ലാ അധികാരങ്ങളും മേല്‍നോട്ട സമിതിക്ക് - മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി

കേന്ദ്രസര്‍ക്കാറിന്‍റെ സത്യവാങ്‌മൂലം അംഗീകരിച്ചു കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്.

Mullaperiyar dam issue  Mullaperiyar Supervisory committee  sc order on Mullaperiyar  മുല്ലപ്പെരിയാര്‍  മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി  കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം മുല്ലപ്പെരിയാറില്‍
മുല്ലപ്പെരിയാല്‍ അണക്കെട്ട്: പുതിയ ഡാം സുരക്ഷ നിയമത്തിന്‍റെ എല്ലാ അധികാരങ്ങളും മേല്‍നോട്ട സമിതിക്ക്
author img

By

Published : Apr 7, 2022, 12:51 PM IST

ന്യൂഡല്‍ഹി: പുതിയ ഡാം സുരക്ഷ നിയമ പ്രകാരമുള്ള എല്ലാ അധികാരങ്ങളും ചുമതലകളും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ കാര്യത്തില്‍ മേല്‍നോട്ടസമിതിക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിറക്കി. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ സത്യവാങ്‌മൂലം തങ്ങള്‍ അംഗീകരിച്ചെന്നും എ.എം. ഖാന്‍വില്‍ക്കര്‍, സി.ടി.രവികുമാര്‍, അഭയ് എസ്. ഓക്ക എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഉത്തരവില്‍ എന്തെങ്കിലും വ്യക്തത വേണമെങ്കില്‍ തങ്ങളെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

ഡാം സുരക്ഷ അതോറിറ്റി സജ്ജമാകുന്നത് വരെയാണ് മേല്‍നോട്ടസമതിക്ക് അധികാരം നല്‍കിയത്. മേല്‍നോട്ട സമിതിയില്‍ സാങ്കേതിക അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തും. ഡാം സുരക്ഷ അതോറിറ്റി സജ്ജമാകാന്‍ ഒരു വര്‍ഷം കൂടി വേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് വിടണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ALSO READ: മുല്ലപ്പെരിയാർ: ഡാം സേഫ്റ്റി അതോറിറ്റിയുടെ എല്ലാ അധികാരവും മേൽനോട്ട സമിതിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.