ETV Bharat / bharat

പുകഞ്ഞ് 'മയപ്പെടാതെ' ഡൽഹി; രണ്ട് ദിവസത്തിന് ശേഷം വീണ്ടും വായുമലിനീകരണ തോത് ഉയർന്നു - Air Quality Index

Air pollution in Delhi: ഇന്നലെ (20.11.23) ഡൽഹിയിലെ വായു മലിനീകരണ തോത് വർധിച്ചു. ശനിയാഴ്‌ച 319 ആയിരുന്നു ഗുണനിലവാര സൂചിക ഇന്നലെയോടെ 348 ആയി ഉയർന്നു. ഇളവുകൾ പിൻവലിച്ച് ഡൽഹി സർക്കാർ.

Air Delhi  Air pollution level in Delhi  Air pollution in Delhi  Air pollution  Delhi pollution  ഡൽഹി അന്തരീക്ഷ മലിനീകരണം  വായുമലിനീകരണം ഡൽഹി  ഡൽഹി വായു ഗുണനിലവാരം  ഡൽഹിയിലെ വായു മലിനീകരണ തോത്  എയർ ക്വാളിറ്റി ഇൻഡക്‌സ് ഡൽഹി  എക്യുഐ ഡൽഹി  Air Quality Index  AQI
Air pollution in Delhi
author img

By ETV Bharat Kerala Team

Published : Nov 21, 2023, 9:12 AM IST

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണ തോത് രണ്ട് ദിവസത്തിന് ശേഷം വീണ്ടും മോശമായ നിലയിൽ. വരും ദിവസങ്ങളിലും വായുവിന്‍റെ ഗുണനിലവാരത്തിൽ കാര്യമായ പുരോഗതികൾ സംഭവിക്കില്ലെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. ഡൽഹിയിലെ വായു ഗുണനിലവാര സൂചിക രണ്ട് ദിവസത്തെ ഇടിവിന് ശേഷം വീണ്ടും വർധിച്ചിരിക്കുകയാണ്.

ഇന്നലെ രേഖപ്പെടുത്തിയ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) പ്രകാരം ഗുണനിലവാര സൂചിക 348 ആയി ഉയർന്നു. ഞായറാഴ്‌ച ഈ സൂചിക 301 ആയിരുന്നു. ശനിയാഴ്‌ച 319ഉം ആയിരുന്നു. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ എക്യുഐ ഗുരുതരമായ നിലയിലായിരുന്നു. 419, 405 എന്നിങ്ങനെയായിരുന്നു എക്യുഐ. ദീപാവലി ആഘോഷങ്ങളെ ഭാഗമായി പടക്കം പൊട്ടിച്ചതാണ് വായു മലിനീകരണത്തിന് ഇടയാക്കിയത്.

എക്യുഐ (Air Quality Index) നില അനുസരിച്ചുള്ള വായുവിന്‍റെ ഗുണനിലവാരം

  • 0-50 - നല്ലത്
  • 51-100 - തൃപ്‌തികരം
  • 101-200 - മിതമായ
  • 201-300 - മോശം
  • 301-400 - വളരെ മോശം
  • 401-450 - ഗുരുതരം
  • 450ന് മുകളിൽ - അതീവ ഗുരുതരം

അന്തരീക്ഷ മലിനീകരണത്തിന്‍റെ തോത് വർധിച്ചതിന് പിന്നാലെ ലീനിയർ പ്രൊജക്‌ടുകളുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ നിരോധിക്കുന്നതിനും മലിനീകരണം ഉണ്ടാക്കുന്ന ട്രക്കുകൾ ഡൽഹിയിലേക്ക് പ്രവേശിക്കുന്നതിനും ഡൽഹി സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ശനിയാഴ്‌ചയോടെ അനുകൂലമായ കാറ്റിന്‍റെ വേഗതയും ദിശയും കാരണം മലിനീകരണ തോത് കുറഞ്ഞതോടെ നിരോധങ്ങൾ ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചിരുന്നു.

ഇപ്പോൾ വീണ്ടും വായു ഗുണനിലവാരം മോശമായ സാഹചര്യത്തിൽ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യ സാധനങ്ങളുമായി വരുന്ന ട്രക്കുകൾ ഒഴികെ എല്ലാ ഇടത്തരം, ഹെവി ഗുഡ്‌സ് വാഹനങ്ങളും നാലാം ഘട്ട ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിന്‍റെ (GRAP 4) കീഴിൽ തലസ്ഥാനത്ത് നിരോധിച്ചു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ബിഎസ് VI മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾക്ക് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതിയുണ്ട്. ബിഎസ് III പെട്രോൾ, ബിഎസ് IV ഡീസൽ വാഹനങ്ങളുടെ നിരോധനം തുടരും. അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. അനിവാര്യമല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾ, ഖനനം, ഡീസൽ ജനറേറ്ററുകൾ എന്നിവയുടെ നിരോധനവും തുടരും.

പൂനെ ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി വികസിപ്പിച്ച എയർ ക്വാളിറ്റി എർലി വാണിംഗ് സിസ്റ്റം അനുസരിച്ച്, അടുത്ത കുറച്ച് ദിവസങ്ങളിൽ വായുവിന്‍റെ ഗുണനിലവാരത്തിൽ കാര്യമായ പുരോഗതി ഉണ്ടാകാൻ സാധ്യതയില്ല. ഡൽഹി സർക്കാരും കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും (ഐഐടി) നടത്തിയ സംയുക്ത പരിശോധനയിൽ ശനിയാഴ്‌ചത്തെ തലസ്ഥാനത്തെ വായുമലിനീകരണത്തിന്‍റെ 36 ശതമാനവും ഞായറാഴ്‌ചത്തെ 38 ശതമാനവും വാഹനങ്ങൾ മൂലമാണ് മലിനീകരണ തോത് കൂടാൻ ഇടയാക്കിയത് എന്നാണ്.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മലിനീകരണ നിയന്ത്രണ നടപടികൾ പാലിക്കണമെന്നും ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. സ്ഥിതി മെച്ചപ്പെടുകയാണെങ്കിൽ ഈ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഗാസിയാബാദ് (321), ഗുരുഗ്രാം (261), ഗ്രേറ്റർ നോയിഡ (318), നോയിഡ (331), ഫരീദാബാദ് (329) എന്നിവിടങ്ങളിൽ വായുവിന്‍റെ ഗുണനിലവാരത്തിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.