ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ ആറ് ഹോട്ടലുകളില്‍ പെണ്‍വാണിഭം; 11 പേര്‍ പിടിയില്‍, 15 യുവതികളെ രക്ഷപ്പെടുത്തി

author img

By

Published : May 6, 2023, 5:11 PM IST

രഹസ്യവിവരത്തെ തുടര്‍ന്ന് മഹാരാഷ്‌ട്രയിലെ ആറ് ഹോട്ടലുകളിൽ പൊലീസ് നടത്തിയ റെയ്‌ഡിലാണ് പെണ്‍വാണിഭ സംഘം പിടിയിലായത്

Ahmednagar Maharashtra sex racket  sex racket police action  മഹാരാഷ്‌ട്രയില്‍ ആറ് ഹോട്ടലുകളില്‍ പെണ്‍വാണിഭം  മഹാരാഷ്‌ട്ര  പെണ്‍വാണിഭ സംഘം  മഹാരാഷ്‌ട്ര
മഹാരാഷ്‌ട്രയില്‍ ആറ് ഹോട്ടലുകളില്‍ പെണ്‍വാണിഭം

അഹമ്മദ്‌നഗർ: മഹാരാഷ്‌ട്രയില്‍ പെണ്‍വാണിഭത്തിനായി എത്തിച്ച 15 യുവതികളെ രക്ഷപ്പെടുത്തി പൊലീസ്. ഷിർദി പ്രദേശത്ത് ഉള്‍പ്പെടെയുള്ള ആറ് ഹോട്ടലുകളിൽ പൊലീസ് ഒരേസമയം നടത്തിയ റെയ്‌ഡില്‍ 11 പുരുഷന്മാര്‍ അറസ്റ്റിലായി. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ (മെയ്‌ അഞ്ച്) രാത്രിയാണ് നടപടി.

ഇടപാടുകാര്‍, വാഹനങ്ങളില്‍ ആളുകളെയെത്തിച്ച ഡ്രൈവര്‍മാര്‍ എന്നിവരാണ് പിടിയിലായ 11 പേര്‍. ചില ഹോട്ടലുകളിൽ വൻതോതിൽ പെണ്‍വാണിഭം നടക്കുന്നതായി ശ്രീരാംപൂർ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ സന്ദീപ് മിറ്റ്‌ക്കെയ്‌ക്കാണ് രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഷിര്‍ദി, നെവാസ, രാഹുരി, ശ്രീരാംപൂർ, രഹത, തുടങ്ങി അഹമ്മദ്‌നഗർ ജില്ലയിലെ വിവിധ ഇടങ്ങളിലാണ് റെയ്‌ഡ് നടന്നത്.

പെണ്‍വാണിഭ സംഘത്തെ വലയിലാക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍റേതാണ് നടപടി. പെണ്‍വാണിഭം നടന്ന ഹോട്ടലുകളിലേക്ക് ഇടപാടിനായി എത്തിയവരെന്ന വ്യാജേനെ പൊലീസുകാര്‍ ചെല്ലുകയും സംഘവുമായി സംസാരിക്കുകയും ചെയ്‌തു. തുടര്‍ന്ന് സെക്‌സ് റാക്കറ്റ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.

മെയ് അഞ്ചിന് രാത്രി എട്ടുമണിക്ക് ശേഷമാണ് റെയ്‌ഡ് നടന്നത്. ഈ ഹോട്ടലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് പൊലീസ് നീക്കം. ഹോട്ടലുകളെല്ലാം അടച്ചുപൂട്ടാന്‍ ജില്ല പൊലീസ് മേധാവിക്ക്, ശ്രീരാംപൂർ സബ് ഡിവിഷണൽ പൊലീസ് ഓഫിസർ സന്ദീപ് മിറ്റ്കെ കത്തെഴുതിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.