ETV Bharat / bharat

African Union Becomes G20 Member ജി 20 ഇനി ജി 21: ആഫ്രിക്കൻ യൂണിയന് സ്ഥിരാംഗത്വം പ്രഖ്യാപിച്ച് മോദി, ഇന്ത്യക്ക് നന്ദി പറഞ്ഞ് ആഫ്രിക്ക

G20 will become G21 : പുതിയ തീരുമാനത്തോടെ ജി 20 കൂട്ടായ്മ ജി 21 എന്നാകും അറിയപ്പെടുക. 1999ൽ ജി20 കൂട്ടായ്മ ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് ഒരു കൂട്ടിച്ചേർക്കൽ നടത്തുന്നത്.

Etv Bharat African Union joining G20  African Union becomes permanent member of G20  African Union g20  g21  G20 will become G21  ജി 20 ഉച്ചകോടി  പ്രധാനമന്ത്രി നരേന്ദ്ര മോദി
African Union becomes permanent member of G20
author img

By ETV Bharat Kerala Team

Published : Sep 9, 2023, 6:04 PM IST

ന്യൂഡൽഹി: ജി 20 ഉച്ചകോടി ആരംഭിച്ചതിനുപിന്നാലെ ആഫ്രിക്കൻ യുണിയനെയും ജി 20 കൂട്ടായ്മയിൽ അംഗമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 55 അംഗരാജ്യങ്ങളുള്ള ആഫ്രിക്കൻ യൂണിയന് യൂറോപ്യൻ യൂണിയന്‍റ അതേ സ്ഥാനമാണ് ജി 20 യിൽ ലഭിക്കുക. ഇതോടെ കൂട്ടായ്മയിലെ 21-ാമത് അംഗമായി ആഫ്രിക്കൻ യൂണിയൻ മാറും. നിലവിൽ ജി20 ഉച്ചകോടിക്കായി ക്ഷണം ലഭിച്ചിട്ടുള്ള രാജ്യാന്തര സംഘടനകളിൽ ഒന്നാണ് ആഫ്രിക്കൻ യൂണിയൻ.

ഉച്ചകോടിയുടെ അധ്യക്ഷൻ എന്ന നിലയിലാണ് നരേന്ദ്ര മോദി ആഫ്രിക്കൻ യൂണിയനെ ജി 20 അംഗ രാജ്യമാക്കുന്നതായി വിളംബരം ചെയ്‌തത്. "എല്ലാവർക്കുമൊപ്പം സംസാരിക്കണമെന്നതാണ് ഇന്ത്യയുടെ ആഗ്രഹം. അതിനാൽ ആഫ്രിക്കൻ യൂണിയനെ ജി20യിൽ സ്ഥിരാംഗമായി ചേർക്കണമെന്ന നിർദേശത്തിന് എല്ലാവരുടെയും അംഗീകാരമുണ്ടെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ അംഗീകാരത്തോടെ ആഫ്രിക്കൻ യൂണിയൻ ചെയർമാൻ അസാലി അസ്സൗമനിയെ പൂർണ്ണ അംഗമെന്ന നിലയിൽ പങ്കെടുക്കാൻ ക്ഷണിക്കുകയാണ്"- മോദി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി ആഫ്രിക്കൻ യൂണിയനെ അംഗമായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചതിനു പിന്നാലെ ജി 20 സ്ഥിരാംഗങ്ങൾക്കൊപ്പം യൂണിയൻ ചെയർമാൻ അസാലി അസൗമനിയ്ക്ക് സീറ്റ് അനുവദിച്ചു. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചേർന്ന് അസാലി അസൗമനിയെ ജി20 യിലേക്ക് സ്വാഗതം ചെയ്‌തു.

പുതിയ തീരുമാനത്തോടെ ജി 20 കൂട്ടായ്മ ജി 21 എന്നാകും അറിയപ്പെടുക. 1999ൽ ജി20 കൂട്ടായ്മ ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് ഒരു കൂട്ടിച്ചേർക്കൽ നടത്തുന്നത്. നിലവിൽ ഇന്ത്യ ഉൾപ്പെടെ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് ജി20 അംഗങ്ങൾ. ലോക ജനസംഖ്യയുടെ 65 ശതമാനം ജി 20 രാജ്യങ്ങളിലാണുള്ളത്. ലോക ജി ഡി പിയുടെ 85 ശതമാനവും കച്ചവടത്തിന്‍റെ 75 ശതമാനവും കൈയാളുന്നത് ഈ കൂട്ടായ്മയിലെ രാജ്യങ്ങളാണ്.

വികസ്വര രാജ്യങ്ങൾക്ക് ജി20 യില്‍ കൂടുതൽ പരിഗണന വേണമെന്നത് ഇന്ത്യയുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. ആഫ്രിക്കൻ യൂണിയനെ അംഗമാക്കണമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ഇന്നത്തെ ഉച്ചകോടിയുടെ തുടക്കത്തിലും പ്രധാനമന്ത്രി ഇക്കാര്യം അവതരിപ്പിച്ചു.

  • I welcome the @_AfricanUnion's entry into the #G20 as full member.
    This membership, for which we have long been advocating, will provide a propitious framework for amplifying advocacy in favor of the Continent and its effective contribution to meeting global challenges.

    — Moussa Faki Mahamat (@AUC_MoussaFaki) September 9, 2023 " class="align-text-top noRightClick twitterSection" data=" ">

അതേസമയം ഗ്രൂപ്പിലെ സ്ഥിരാംഗമായി യൂണിയനെ അംഗീകരിച്ചതിൽ ആഫ്രിക്കൻ യൂണിയൻ ജി 20 രാജ്യങ്ങളോട് നന്ദി അറിയിച്ചു. "ആഫ്രിക്കൻ ഭൂഖണ്ഡത്തിന്‍റെ പേരിൽ ഈ ചരിത്രപരമായ പ്രവേശനത്തിന് @g20org-ലെ എല്ലാ അംഗരാജ്യങ്ങളോടും ഞാൻ ആത്മാർഥമായി നന്ദി പറയുന്നു," -അസ്സൗമാനി പറഞ്ഞു.

തങ്ങളെ പരിഗണിച്ചതിന് ഇന്ത്യൻ നേതൃത്വത്തോട് കടപ്പെട്ടിരിക്കുന്നതായി ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ദക്ഷിണാഫ്രിക്കൻ പ്രതിനിധിയും പറഞ്ഞു. ജി20 രാജ്യങ്ങളുടെ തീരുമാനത്തെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ്‌ സിറിൽ റമാഫോസ എക്സ് പ്ലാറ്റ്ഫോമിലൂടെ സ്വാഗതം ചെയ്‌തു. തീരുമാനത്തിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.

  • We are delighted that the #G20 has accepted the @_AfricanUnion as a member of the #G20.

    Global reconstruction in the wake of the #COVID19 pandemic presents a unique opportunity to accelerate the transition to low-carbon, climate resilient, sustainable societies.

    Developing… pic.twitter.com/4u7ThqwRVq

    — Cyril Ramaphosa 🇿🇦 (@CyrilRamaphosa) September 9, 2023 " class="align-text-top noRightClick twitterSection" data=" ">

റംഫോസയുടെ ട്വീറ്റിന് മറുപടിയായി 'ആഫ്രിക്കൻ യുണിയനൊപ്പം ജി 20 കുടുംബം ശക്തമാക്കുന്നതോടെ തങ്ങൾ സർവതോന്മുഖമായ വികസനത്തിന് മുൻഗണന നൽകി ലോകത്തെ മികച്ചതാക്കുമെന്ന്' പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു.

അഭിനന്ദനവുമായി സുനിൽ മിത്തൽ : ആഫ്രിക്കൻ യൂണിയനെ ജി 20 അംഗരാജ്യമാക്കാനുള്ള തീരുമാനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പ്രമുഖ വ്യവസായി സുനിൽ മിത്തലും രംഗത്തെത്തി. ഈ ദിവസം ഒരു നാഴികക്കല്ലായി ഓർമിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.