ETV Bharat / bharat

Adani Wilmar reports | എണ്ണ വില തിരിച്ചടിയായി ; ആദ്യ പാദം വരുമാനത്തിൽ 12 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി അദാനി വിൽമർ റിപ്പോർട്ട്

2023 ഏപ്രിൽ-ജൂൺ പാദ ഫലങ്ങളിൽ ഏകീകൃത വരുമാനത്തിൽ 12 ശതമാനത്തിന്‍റെ ഇടിവ് രേഖപ്പെടുത്തിക്കൊണ്ട് മൊത്ത വരുമാനം 12,928 കോടി രൂപയായി.

adani  Adani Wilmar Q1 result  Adani Wilmar  Adani Wilmar reports  Adani Wilmar income  Adani  Adani Wilmar revenue  അദാനി വിൽമർ റിപ്പോർട്ട്  അദാനി വിൽമർ വരുമാനം  അദാനി വിൽമർ വരുമാനത്തിലെ ഇടിവ്  അദാനി വിൽമർ റിപ്പോർട്ട് സാമ്പത്തിക വർഷത്തിലെ ഇടിവ്  അദാനി വിൽമർ മൊത്തവരുമാനം  അദാനി  അദാനി വരുമാനം  അദാനി വരുമാനത്തിൽ ഇടിവ്  അദാനി വിൽമർ ഭക്ഷ്യ എണ്ണയിൽ ഇടിവ്
Adani
author img

By

Published : Aug 3, 2023, 10:52 AM IST

അഹമ്മദാബാദ് : 2023-24 സാമ്പത്തിക വർഷത്തെ (Q1FY24) ഏപ്രിൽ-ജൂൺ പാദ ഫലങ്ങൾ (April-June 2023 quarter) അദാനി വിൽമർ (Adani Wilmar) ഇന്നലെ (ഓഗസ്റ്റ് 2) പ്രഖ്യാപിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിലെ ഏകീകൃത വരുമാനത്തില്‍ മുൻ വർഷത്തെ അപേക്ഷിച്ച് 12 ശതമാനം ഇടിവ് രേഖപ്പെടുത്തി. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിലെ 14,724 കോടി രൂപയായിരുന്നു മൊത്ത വരുമാനം. ഇത് 12 ശതമാനം ഇടിഞ്ഞ് 12,928 കോടി രൂപയായി.

ഈ പാദത്തിലെ വരുമാനത്തിലുണ്ടായ ഇടിവ് ഭക്ഷ്യ എണ്ണ വിലയില്‍ (edible oil prices) ഉണ്ടായ ഇടിവിന്‍റെ പ്രതിഫലനമാണെന്ന് കമ്പനി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദം മുതൽ ഭക്ഷ്യ എണ്ണകളുടെ വില കുറയുകയാണ്. ഭക്ഷ്യ എണ്ണകളുടെ വില 5 ശതമാനം - 20 ശതമാനം (Q1'24 vs Q4'23) എന്ന പരിധിയിൽ കൂടുതൽ ഇടിവ് അനുഭവപ്പെട്ടു. വികസിത സമ്പദ്‌വ്യവസ്ഥകളിലെ ഉപഭോക്തൃ ഡിമാൻഡ് കുറയുക, ബ്ലാക്ക് സീ മേഖലയിലെ വിതരണം ലഘൂകരിക്കുക, ആഗോളതലത്തിൽ എണ്ണക്കുരുക്കളുടെ (Oilseeds) വ്യാപകമായ ഉത്‌പാദനം എന്നിവയുൾപ്പെടെയുള്ള ഘടകങ്ങളുടെ സംയോജനമാണ് ഈ കുറവിന് കാരണമെന്ന് അദാനി വിൽമർ കൂട്ടിച്ചേർത്തു.

അദാനി വിൽമർ ലിമിറ്റഡിന്‍റെ ഭക്ഷണത്തിനും ഭക്ഷ്യ എണ്ണ ഉത്‌പന്നങ്ങൾക്കുമുള്ള നിരന്തരമായ ഡിമാൻഡിന്‍റെ പിൻബലത്തിൽ അതിന്‍റെ ആദ്യ പാദ വോളിയം ക്രമാനുഗതമായി വളർന്നു. ഭക്ഷ്യ, എഫ്എംസിജി വിഭാഗം (FMCG segment) പ്രതിവർഷം 28 ശതമാനം ശക്തമായ വരുമാന വളർച്ച രേഖപ്പെടുത്തി. നഗരങ്ങളിലും ഗ്രാമങ്ങളിലും ശക്തമായ ഡിമാൻഡാണ് ഉണ്ടായിരിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് കമ്പനി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.

എണ്ണ, ഭക്ഷ്യ ഉത്‌പന്നങ്ങളുടെ വിതരണം വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായി കമ്പനി അറിയിച്ചു. കൂടുതൽ നഗരങ്ങളിലെ വിതരണ ശൃംഖല വിപുലീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്‌തതോടെ HoReCa (ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ, കാറ്ററിങ്) ക്ലയന്‍രുകൾക്കുള്ള ബ്രാൻഡഡ് ഉത്‌പന്നങ്ങളുടെ വിൽപ്പന ശക്തമായി വളർന്നു.

ഫുഡ്, എഫ്എംസിജി ബിസിനസ് വിഭാഗം വരുമാനം 28 ശതമാനം വർധിച്ച് 1,097 കോടി രൂപയായി. സെഗ്‌മെന്‍റിന്‍റെ അളവ് 21 ശതമാനം ഉയർന്ന് 0.23 ദശലക്ഷം മെട്രിക് ടണ്ണായി. പ്രധാന ഭക്ഷ്യ എണ്ണ ബിസിനസിന്‍റെ അളവ് 27 ശതമാനം ഉയർന്ന് 0.89 ദശലക്ഷം മെട്രിക് ടണ്ണിലെത്തി, വരുമാനം 14 ശതമാനം ഇടിഞ്ഞ് 9,845 കോടി രൂപയായി.

ഇന്ത്യൻ സംരഭകരായ അദാനി ഗ്രൂപ്പും സിംഗപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിൽമർ ഗ്രൂപ്പും സംയുക്തമായി ആരംഭിച്ച എഫ്എംസിജി കമ്പനിയാണ് അദാനി വിൽമർ ലിമിറ്റഡ്. 1999-ലാണ് അദാനി വിൽമർ ലിമിറ്റഡ് ആരംഭിച്ചത്. ഇരുഗ്രൂപ്പിനും 43.97% വീതം ഓഹരി വിഹിതമാണ് കമ്പനിയിലുള്ളത്. ഭക്ഷ്യ എണ്ണ, ഗോതമ്പുപൊടി, ധാന്യങ്ങൾ, സംസ്‌കരിച്ച ഭക്ഷ്യവസ്‌തുക്കൾ, അരി, പഞ്ചസാര, എന്നിവയാണ് പ്രധാനമായും വിപണിയിലേക്ക് എത്തിക്കുന്നത്.

Also read : അദാനി ഗ്രൂപ്പില്‍ സംശയാസ്‌പദമായ ഇടപാട് നടത്തിയെന്ന് സൂചന; ആറ് സ്ഥാപനങ്ങൾ നിരീക്ഷണത്തിലെന്ന് സുപ്രീം കോടതി വിദഗ്‌ധ സമിതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.