ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി അരവിന്ദ് കെജ്‌രിവാളും പിണറായി വിജയനും ഉള്‍പ്പടെ ഇന്ത്യ മുന്നണിയിലെ ഉന്നത നേതാക്കളുടെ അറസ്‌റ്റ് ഉണ്ടായേക്കാമെന്നറിയിച്ച് ആം ആദ്‌മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദ. ബിജെപിയുടെ പദ്ധതി പ്രകാരമുള്ള ഈ അറസ്‌റ്റുകളില്‍ ആദ്യമുണ്ടാവുക ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെയാവുമെന്നും അദ്ദേഹം ആരോപിച്ചു. 2014 മുതല്‍ അന്വേഷണ ഏജന്‍സികള്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ 95 ശതമാനവും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യ മുന്നണിയുടെ രൂപീകരണത്തോടെ ബിജെപി അങ്കലാപ്പിലാണ്. അതുകൊണ്ടുതന്നെ ഇന്ത്യ മുന്നണിയിലെ ഉന്നത നേതാക്കളെ ലക്ഷ്യം വച്ചുകൊണ്ട് അവര്‍ ഒരു പദ്ധതി തയ്യാറാക്കിയതായാണ് ഞങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്നും അറിഞ്ഞത്. ഈ പദ്ധതി പ്രകാരം ആദ്യ അറസ്‌റ്റ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റേതായിരിക്കുമെന്ന് രാഘവ് ഛദ്ദ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
-
INDIA गठबंधन के डर से मोदी रच रहा है बहुत बड़ी साजिश ‼️
— AAP (@AamAadmiParty) November 1, 2023 " class="align-text-top noRightClick twitterSection" data="
◾️एक-एक करके इंडिया के सभी बड़े नेताओं को जेल में डालने की है साजिश
◾️मोदी समझ चुका है, वो INDIA के नेताओं को जेल में डालकर ही चुनाव जीत सकता है
पूरा प्लान समझने के लिए यह वीडियो ज़रूर देखें 👇👇 pic.twitter.com/E2tPMYzim4
">INDIA गठबंधन के डर से मोदी रच रहा है बहुत बड़ी साजिश ‼️
— AAP (@AamAadmiParty) November 1, 2023
◾️एक-एक करके इंडिया के सभी बड़े नेताओं को जेल में डालने की है साजिश
◾️मोदी समझ चुका है, वो INDIA के नेताओं को जेल में डालकर ही चुनाव जीत सकता है
पूरा प्लान समझने के लिए यह वीडियो ज़रूर देखें 👇👇 pic.twitter.com/E2tPMYzim4INDIA गठबंधन के डर से मोदी रच रहा है बहुत बड़ी साजिश ‼️
— AAP (@AamAadmiParty) November 1, 2023
◾️एक-एक करके इंडिया के सभी बड़े नेताओं को जेल में डालने की है साजिश
◾️मोदी समझ चुका है, वो INDIA के नेताओं को जेल में डालकर ही चुनाव जीत सकता है
पूरा प्लान समझने के लिए यह वीडियो ज़रूर देखें 👇👇 pic.twitter.com/E2tPMYzim4
വരാനിരിക്കുന്നത് അറസ്‌റ്റ് പരമ്പര: ഡല്‍ഹിയിലെ ഏഴ് ലോക്‌സഭ സീറ്റുകളിലും തോല്‍ക്കുമെന്ന് ബിജെപിക്ക് അറിയാം. തെരഞ്ഞെടുപ്പില്‍ എഎപി മത്സരിക്കാതിരിക്കാന്‍ കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്യാനാണ് ബിജെപി ആലോചിക്കുന്നതെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. മാത്രമല്ല അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യമിടുന്നതായി അവകാശപ്പെടുന്നവരുടെ പട്ടികയും അദ്ദേഹം പുറത്തുവിട്ടു.
കെജ്‌രിവാളിന് ശേഷം ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെയാണ് അവര്‍ അറസ്‌റ്റ് ചെയ്യുക. പിന്നാലെ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും അവരുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെയും അറസ്‌റ്റ് ചെയ്യും. ഈ നേതാക്കള്‍ക്ക് ശേഷം കേരള മുഖ്യമന്ത്രി പിണറായി വിജയനെയും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനെയും തുടര്‍ന്ന് മഹാരാഷ്‌ട്രയിലെ എന്‍സിപിയിലെയും ശിവസേനയിലെയും ഉന്നത നേതാക്കളെയും അവര്‍ ലക്ഷ്യം വയ്‌ക്കുന്നതായും രാഘവ് ഛദ്ദ ആരോപിച്ചു.
അതേസമയം ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് വ്യാഴാഴ്‌ച (02.11.2023) ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
അറസ്‌റ്റ് ആരോപണം ഉന്നയിച്ച് അതിഷിയും: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ നവംബർ രണ്ടിന് ഇഡി അറസ്‌റ്റ് ചെയ്‌തേക്കുമെന്ന ആശങ്ക പ്രകടിപ്പിച്ച് ഡൽഹി ക്യാബിനറ്റ് മന്ത്രി അതിഷിയും മുമ്പ് രംഗത്തെത്തിയിരുന്നു. ആം ആദ്‌മി പാർട്ടിയെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അതിനായി കേന്ദ്രം ഭരിക്കുന്ന ബിജെപി നിയമവിരുദ്ധ തന്ത്രങ്ങൾ പ്രയോഗിക്കുകയാണെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. കെജ്‌രിവാളിന്‍റെ അറസ്‌റ്റിന് പിന്നാലെ ഹേമന്ത് സോറന്‍, തേജസ്വി യാദവ്, പിണറായി വിജയന്‍, എംകെ സ്‌റ്റാലിന്‍ എന്നിവരെയും ബിജെപി ലക്ഷ്യമിടുന്നുണ്ടെന്നും അവര്‍ എക്‌സില്‍ ഓരോരുത്തരുടെയും പേര് കുറിച്ച് ആരോപണം ഉന്നയിച്ചിരുന്നു.
-
CBI ED को misuse करने का किस्सा @ArvindKejriwal पर ख़त्म नहीं होगा।
— AAP (@AamAadmiParty) October 31, 2023 " class="align-text-top noRightClick twitterSection" data="
इसके बाद INDIA Alliance के नेताओं को पीछे जाएगी, जहां जहां भाजपा जीत नहीं पाती।
- हेमंत सोरेन
- तेजस्वी यादव
- पिनरयी विजयन
- स्टालिन
ये भारत में लोकतंत्र ख़त्म करने की साज़िश है। लेकिन मोदी जी को बता दूँ, हम… pic.twitter.com/oDgzzfYBIp
">CBI ED को misuse करने का किस्सा @ArvindKejriwal पर ख़त्म नहीं होगा।
— AAP (@AamAadmiParty) October 31, 2023
इसके बाद INDIA Alliance के नेताओं को पीछे जाएगी, जहां जहां भाजपा जीत नहीं पाती।
- हेमंत सोरेन
- तेजस्वी यादव
- पिनरयी विजयन
- स्टालिन
ये भारत में लोकतंत्र ख़त्म करने की साज़िश है। लेकिन मोदी जी को बता दूँ, हम… pic.twitter.com/oDgzzfYBIpCBI ED को misuse करने का किस्सा @ArvindKejriwal पर ख़त्म नहीं होगा।
— AAP (@AamAadmiParty) October 31, 2023
इसके बाद INDIA Alliance के नेताओं को पीछे जाएगी, जहां जहां भाजपा जीत नहीं पाती।
- हेमंत सोरेन
- तेजस्वी यादव
- पिनरयी विजयन
- स्टालिन
ये भारत में लोकतंत्र ख़त्म करने की साज़िश है। लेकिन मोदी जी को बता दूँ, हम… pic.twitter.com/oDgzzfYBIp
മാത്രമല്ല നിയമസഭ, മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിൽ പ്രകടമായത് പോലെ കെജ്‌രിവാളിനെയും എഎപിയേയും പരാജയപ്പെടുത്താമെന്ന പ്രതീക്ഷ ബിജെപിയ്‌ക്ക് നഷ്‌ടപ്പെട്ടുവെന്നും അതിഷി കുറ്റപ്പെടുത്തിയിരുന്നു.