ബെംഗളൂരു: റെയിൽവേ ഡിപ്പാർട്ട്‌മെന്‍റിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. ഹൂബ്ലി നിവാസിയായ അനിൽ കുമാറിന്‍റെ പരാതിയിൽ ദിലീപ് ആദിവേപ്പ ഗാസ്തി (40) യ്ക്കെതിരെ ഹൈഗ്രൗണ്ട് പൊലീസ് കേസെടുത്തു.
2017ലാണ് 10 ലക്ഷം രൂപ നൽകിയാൽ റെയിൽവേ വകുപ്പിൽ സി അല്ലെങ്കിൽ ഡി ഗ്രൂപ്പ് ജോലി നൽകാമെന്ന് പറഞ്ഞ് അനില്‍ കുമാറിനെ പ്രതി ദിലീപ് സമീപിക്കുന്നത് . 2017 ജനുവരി 18ന് കുറച്ച് തുക ദിലീപിന്‍റെ അക്കൗണ്ടിൽ നിക്ഷേപിച്ചു. അനില്‍ പിന്നീട് മുഴുവൻ തുകയും ദിലീപിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. പണം ലഭിച്ച ശേഷം ദിലീപ് കോളുകൾ എടുത്തിട്ടില്ലെന്ന് അനിൽ പരാതിയിൽ വ്യക്തമാക്കി.