ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ അശോക് നഗറിൽ വയോധികയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയതായി പരാതി. ദല്ലൂപുര ഗ്രാമത്തിൽ തന്‍റെ മകനോടൊപ്പം വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു 60 കാരിയായ സ്ത്രീ. വീട്ടിൽ മറ്റാരും ഇല്ലാതിരുന്നപ്പോളായിരുന്നു സംഭവമെന്ന് സ്ത്രീയുടെ മകൻ ഇടിവി ഭാരതിനോട് പറഞ്ഞു.
വീട്ടിൽ തിരിച്ചെത്തിയ മകൻ കാണുന്നത് തന്‍റെ മാതാവ് നഗ്നയായി നിലത്ത് കിടക്കുന്നതായിരുന്നു എന്നും ഇയാൾ പറഞ്ഞു. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. സ്ത്രീയുടെ കാലിൽ പൊള്ളലേൽപ്പിച്ച പാടുകളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ 30 വയസുകാരനായ അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അയച്ചിരിക്കുകയാണെന്നും പീഡനം നടന്നിട്ടുണ്ടോ എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമെ വ്യക്തമാക്കാൻ സാധിക്കൂ എന്നും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Also Read: വ്യവസായി പീഡിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ബംഗ്ലാദേശ് ചലച്ചിത്ര നടി