ETV Bharat / bharat

ആസിഡ് ആക്രമണം; കര്‍ണാടകയില്‍ നാല് പേര്‍ക്ക് ജീവപര്യന്തം തടവ് - ആസിഡ് ആക്രമണം

വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായത്.

sringeri acid attack news  karnataka acid attack case news  karnataka acid attack life imprisonment  4 imprisoned acid attack news  ആസിഡ് ആക്രമണം പുതിയ വാര്‍ത്ത  കര്‍ണാടക ആസിഡ് ആക്രമണം വാര്‍ത്ത  ആസിഡ് ആക്രമണം ജീവപര്യന്തം വാര്‍ത്ത  ആസിഡ് ആക്രമണം  ആസിഡ് ആക്രമണം കര്‍ണാടക വാര്‍ത്ത
ആസിഡ് ആക്രമണം; കര്‍ണാടകയില്‍ നാല് പേര്‍ക്ക് ജീവപര്യന്തം തടവ്
author img

By

Published : Jul 16, 2021, 1:39 PM IST

ബെംഗളുരു: യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച കേസില്‍ കര്‍ണാടകയില്‍ നാല് പേര്‍ക്ക് ജിവപര്യന്തം തടവ്. ചിക്കമഗലൂരു കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമേ അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരവും കോടതി വിധിച്ചു. ഗണേഷ്, കബീര്‍, വിനോദ് കുമാര്‍, അബ്‌ദുള്‍ മജീദ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

ഏപ്രില്‍ 2015 ന് ശ്രീങ്കേരിയില്‍ വച്ചാണ് യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്. ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്‌ത് മടങ്ങുകയായിരുന്ന യുവതിയെ ഇരുചക്ര വാഹനത്തിലെത്തിയ കബീര്‍, മജീദ് എന്നിവര്‍ അഡ്രസ് ചോദിക്കാനെന്ന വ്യാജേനെ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് മജീദ് മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഗണേഷിന്‍റെ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ വൈരാഗ്യമായിരുന്നു ആസിഡ് ആക്രമണത്തിന് പിന്നില്‍.

Also read: ആസിഡ് ആക്രമണം കേസുകള്‍; ഭൂരിഭാഗം പേര്‍ക്കും നഷ്ടപരിഹാരം ലഭിച്ചില്ല

29 കാരിയായ യുവതിയ്ക്ക് ആക്രമണത്തില്‍ ഒരു കണ്ണിന്‍റെ കാഴ്‌ച നഷ്‌ടപ്പെട്ടിരുന്നു. ഇതിന് പുറമേ ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകളും നേരിട്ടുവെന്ന് യുവതിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. തുടര്‍ന്ന് യുവതിയ്ക്ക് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാര നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

നീതി നടപ്പാകുമെന്ന് വിശ്വാസമുണ്ടായിരുന്നു. വിധി വൈകിയെങ്കിലും കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് യുവതി പ്രതികരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.