ETV Bharat / bharat

പുത്തന്‍ ലുക്കില്‍ ബലീനോയെത്തുന്നു ; അടിമുടി മാറ്റത്തിന് കമ്പനി - ബലേനയുടെ വിവിധ മോഡലുകള്‍

ഈ മാസം 23ന് ബലീനോയുടെ പരിഷ്‌കരിച്ച പതിപ്പുകള്‍ എത്തും

2022 Maruti Baleno Sigma  Delta  Zeta  Alpha - Variants Wise Features  ബലേനയുടെ 2022ലെ പരിഷ്കരിച്ച പതിപ്പുകള്‍  ബലേനയുടെ വിവിധ മോഡലുകള്‍  മാരുതി സുസൂക്കി ബലേന
ബലേനയുടെ പരിഷ്കരിച്ച മോഡലുകളുടെ വിവരങ്ങള്‍ പുറത്ത്
author img

By

Published : Feb 17, 2022, 3:07 PM IST

മാരുതി സുസൂക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലീനോ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളിലൊന്നാണ്. ഏറ്റവും വില്‍പ്പനയുള്ള ആദ്യ മൂന്ന് ബ്രാന്‍ഡുകളിലൊന്നായി ബലീനോ മിക്കപ്പോഴും ഇടംപിടിക്കാറുണ്ട്. ആദ്യമായി ഈ കാര്‍ മാരുതി സുസൂക്കി പുറത്തിറക്കുന്നത് 2015ലാണ്.

2019ല്‍ ബലീനോ മോഡലില്‍ കമ്പനി പരിഷ്കാരം വരുത്തി. എന്നാല്‍ ഈ വര്‍ഷം വലിയ മാറ്റം വരുത്താന്‍ ഒരുങ്ങുകയാണ് മാരുതി സുസൂക്കി. ഈ മാസം 23(23.02.2022)നാണ് ബലീനോയുടെ പരിഷ്കരിച്ച മോഡലുകള്‍ കമ്പനി പുറത്തുവരുന്നത്.

സിഗ്‌മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ മോഡലുകളില്‍ പരിഷ്കരണം ഉണ്ടാവും. ഈ മോഡലുകളെ തന്നെ 11ആയി വീണ്ടും തരംതിരിക്കും. അതില്‍ അഞ്ചെണ്ണം ഓട്ടോമാറ്റിക് ഗിയര്‍ ഉള്ളതും (Automated Manual Transmission) ആറെണ്ണം ഗിയര്‍ ആവശ്യമായതും(manual ) ആയിരിക്കും. ഈ മോഡലുകള്‍ വെള്ളി, ചാര, ചുവപ്പ്, നീല നിറങ്ങളില്‍ ലഭ്യമാക്കും.

ബലീനോ സിഗ്‌മ 2022

ബലീനോയുടെ അടിസ്ഥാന മോഡലാണ് സിഗ്‌മ. പ്രൊജക്റ്റര്‍ ഹാലജന്‍ ഹെഡ്‌ലാമ്പുകള്‍, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറകള്‍, ബോഡി കളര്‍ ബമ്പറുകള്‍, ഡ്യുയല്‍ എയര്‍ബാഗുകള്‍, കവറില്ലാത്ത സ്റ്റില്‍ വീലുകള്‍ എന്നിവയാണ് സിഗ്‌മയിലെ പ്രധാന പ്രത്യേകതകള്‍.

ഈ സിഗ്‌മ അടിസ്ഥാന മോഡലിനെ പരിഷ്കരിച്ച മോഡലും കമ്പനി പുറത്തിറക്കുന്നുണ്ട്. ഈ പരിഷ്കരിച്ച മോഡലില്‍ സ്പീഡോ മീറ്ററില്‍ ഒരു പാട് പ്രത്യേകതകളാണ് ഉള്ളത്. സ്പീഡോമീറ്ററില്‍ ടാക്കോമീറ്ററും(tachometer) ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഷാഫ്റ്റിന്‍റെ റൊട്ടേഷന്‍ സ്പീഡ് കണക്കാക്കുന്നതാണ് ടാക്കോമീറ്റര്‍. സ്പീഡോമീറ്ററിന് ടിഎഫ്‌ടി ഡിസ്പ്ലേയാണ്(Thin-film-transistor liquid-crystal display). ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ടില്‍റ്റ് പവര്‍ സ്റ്റിയറിങ് തുടങ്ങിയവയും സിഗ്‌മയുടെ പരിഷ്കരിച്ച പതിപ്പിന്‍റെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളാണ്.

2022 ബലീനോ ഡെല്‍റ്റ

ഒആര്‍വിഎമ്മിലുള്ള(Automotive electrically adjustable outside rear view mirror ) ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ബോഡി കളേര്‍ഡ് ഡോര്‍ ഹാന്‍ഡിലുകള്‍ , നാല് സ്പീക്കറുകളോട് കൂടിയ സ്മാര്‍ട്ട്പ്ലേ ഇന്‍ഫോടെയിന്‍മെന്‍റ് തുടങ്ങിയവ ഈ മോഡലിന്‍റെ ആകര്‍ഷണങ്ങളാണ്

ബലീനോ സീറ്റ 2022

എല്‍ഇഡി പ്രൊജക്റ്ററോടുകൂടിയ ഹെഡ്‌ലാമ്പുകള്‍, തലചായ്ക്കാനായി പിന്‍ സീറ്റ് ക്രമീകരിക്കാനുള്ള സ്വകര്യം, പിന്‍സീറ്റ് സൗകര്യത്തിനനുസരിച്ച് വിഭജിക്കാനുള്ള സൗകര്യം, ഓട്ടോ ഹെഡ്‌ലാമ്പുകള്‍ എന്നിവയാണ് ഈ മോഡലില്‍ ലഭ്യമാക്കിയത്.

ബലീനോ ആല്‍ഫാ 2022

16 ഇഞ്ച് ഡ്യുയല്‍ ടോണ്‍ പ്രിസിഷന്‍ കട്ട് അലോയ്‌ഡ് ഈ മോഡലിന്‍റെ പ്രത്യേകതയാണ്. എല്‍ഇഡി ഫോഗ് ലാമ്പുകള്‍, ലതര്‍ ആവരണമുള്ള സ്റ്റിയറിങ് വീല്‍, 360 ഡിഗ്രി കാഴ്ച ലഭിക്കുന്ന ക്യാമറ എന്നിവ ഈ മോഡലിന്‍റെ ആകര്‍ഷണങ്ങളാണ്.

ബലീനോ എഞ്ചിനുകളിലൊന്നും മാറ്റം വരുത്തിയിട്ടില്ല. 1.2 ലിറ്റര്‍ ഡ്യുയല്‍ ജെറ്റ് വി.വി.ടി എഞ്ചിനാണ് ബലീനോയിലുള്ളത്. ഈ എഞ്ചിന്‍ 89 എച്ച്.പി(ഹോഴ്‌സ് പവര്‍) 113 എന്‍എം ടോര്‍ക്കും നല്‍കുന്നു.

ALSO READ: സ്ഥിരം നിക്ഷേപങ്ങളുടെ പലിശ എസ്‌ബിഐ വര്‍ധിപ്പിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.