ഹൈദരാബാദ്: തെലങ്കാനയിൽ റെംഡെസിവിർ, മെത്തിലിൽപ്രെഡ്നിസോലോൺ സോഡിയം എന്നീ മരുന്നുകൾ കരിചന്ത വിൽപന നടത്തിയ രണ്ട് പേരെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു. ദളപതി ഭുവനേശ്വർ രാജു, കണ്ണേഗന്തി മനാസ എന്നീ പ്രതികളാണ് അറസ്റ്റിലായത്.
കമ്മീഷണറുടെ ടാസ്‌ക് ഫോഴ്‌സ്, നോർത്ത് സോൺ ടീം എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മാർക്കറ്റ് പിഎസിന്‍റെ പരിധിയിൽ സെക്കന്തരാബാദിലെ നിമന്ത്രൻ ഹോട്ടലിന് സമീപത്തുനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആവശ്യക്കാർക്ക് 15,000 രൂപക്കാണ് കരിഞ്ചന്തയിൽ ഇവർ മരുന്നുകൾ വിറ്റിരുന്നത്. നോവോ മെഡി സയൻസസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ 1000 മില്ലിഗ്രാമിന്‍റെ 40 മെത്തിലിൽപ്രെഡ്നിസോലോൺ സോഡിയം സുക്സിനേറ്റും, ഹെറ്റെറോ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ 12 കുപ്പി റെമിഡെസിവർ മരുന്നുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
READ MORE: തെലങ്കാന മുഖ്യമന്ത്രി വാറങ്കല്‍ എംജിഎം ആശുപത്രി സന്ദർശിച്ചു
ഉയർന്ന ഡിമാൻഡുള്ളതിനാൽ ഇവ വിപണിയിൽ എളുപ്പത്തിൽ ലഭ്യമല്ലെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പൊലീസ് അറിയിച്ചു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടർനടപടികൾ സ്വീകരിക്കുന്നതിനായി എസ്ഹെച്ച്ഒ മാർക്കറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.