ETV Bharat / bharat

അപകടം നടന്ന് 15 വര്‍ഷത്തിന് ശേഷം നഷ്‌ടപരിഹാരത്തുക വെട്ടിക്കുറച്ചു ; നിര്‍ണായക ഇടപെടലുമായി കര്‍ണാടക ഹൈക്കോടതി

author img

By ETV Bharat Kerala Team

Published : Nov 28, 2023, 3:15 PM IST

Karnataka High Court order on 15 years ago Accident case: നേരത്തെ 3.4 ലക്ഷം രൂപയാണ് ബൈക്ക് യാത്രികന് നഷ്‌ടപരിഹാരം വിധിച്ചിരുന്നത്. ഇത് ഇപ്പോള്‍ 85,000 രൂപയായി ആണ് വെട്ടിക്കുറച്ചിരിക്കുന്നത്.

15 years ago Accident case  നഷ്ടപരിഹാര വിഷയത്തില്‍ ഇടപെടലുമായി ഹൈക്കോടതി  Bike rider proved at fault  compensation reduced to ₹85 thousand  the order explained compensation will be reduced  tribunal order should be quashed  കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി  2008 മാര്‍ച്ച് നാലിനാണ് കേസിനാസ്പദമായ സംഭവം  ഡ്രൈവര്‍ അപകടം ഒഴിവാക്കാന്‍ ശ്രമിച്ചതായികോടതി  bike fell under the front bumper of the bus
15-years-ago-accident-case-bike-rider-proved-at-fault-compensation-reduced-to-85-thousand

ബെംഗളുരു: പതിനഞ്ച് വര്‍ഷം മുമ്പ് നടന്ന ഒരു അപകടത്തിന്‍റെ നഷ്‌ടപരിഹാര വിഷയത്തില്‍ നിര്‍ണായക ഇടപെടലുമായി കര്‍ണാടക ഹൈക്കോടതി (Karnataka High Court). അപകടത്തിന് കാരണമായത് ബൈക്ക് യാത്രികന്‍റെ ഭാഗത്ത് നിന്നുള്ള വീഴ്‌ചയാണെന്ന് കണ്ടെത്തി നഷ്‌ടപരിഹാരത്തുക വെട്ടിക്കുറച്ച് കൊണ്ടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത് (15 years ago Accident case: Bike rider proved at fault, compensation reduced to 85 thousand).

അപകടത്തിന് കാരണമായത് 75 ശതമാനവും ബൈക്ക് യാത്രികന്‍റെ വീഴ്‌ചയാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. നേരത്തെ 3.4 ലക്ഷം രൂപയാണ് ബൈക്ക് യാത്രികന് നഷ്‌ടപരിഹാരം വിധിച്ചിരുന്നത്. ഇത് ഇപ്പോള്‍ 85,000 രൂപയായി ആണ് വെട്ടിക്കുറച്ചിരിക്കുന്നത്.

കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് കോടതിയെ സമീപിച്ചിരുന്നത്. ദൃക്‌സാക്ഷികളുടെയും ചിത്രങ്ങളുടെയും സഹായത്തോടെയാണ് കോടതി പുതിയ നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. ഡ്രൈവര്‍ അപകടം ഒഴിവാക്കാന്‍ കിണഞ്ഞ് ശ്രമിച്ചിരുന്നതായി ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

2008 മാര്‍ച്ച് നാലിനാണ് കേസിനാസ്‌പദമായ സംഭവം. സത്തനുറില്‍ നിന്ന് കനകപുരയിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. കനകപുരയിലെ വീരഭദ്ര എന്നയാളുടെ ബൈക്കുമായാണ് ബസ് കൂട്ടിമുട്ടിയത്. പരിക്കേറ്റ ഇയാള്‍ നഷ്‌ടപരിഹാരത്തിന് മോട്ടോര്‍ വെഹിക്കിള്‍ ആക്‌സിഡന്‍റ്‌ കോംപന്‍സേഷന്‍ ബോര്‍ഡിനെ സമീപിക്കുകയായിരുന്നു.

ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്ന് ആരോപിച്ചായിരുന്നു നഷ്‌ടപരിഹാരം ആവശ്യപ്പെട്ടത്. പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. കെഎസ്ആര്‍ടിസി നല്‍കിയ തെളിവുകള്‍ ബോര്‍ഡ് തള്ളുകയും നഷ്‌ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയുമായിരുന്നു. തുടര്‍ന്ന് കെഎസ്ആര്‍ടിസി കോടതിയെ സമീപിക്കുകയായിരുന്നു.

Also Read: അബിഗേല്‍ സാറ റെജിയെ കണ്ടെത്തി ; ആശ്രാമം മൈതാനത്തിനടുത്ത് ഉപേക്ഷിച്ച നിലയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.