ലക്‌നൗ : ബലാത്സംഗ പരാതി നല്‍കാനെത്തിയ 13 കാരിയെ സ്റ്റേഷനില്‍ വച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ലളിത്പൂരിലാണ് നടുക്കുന്ന സംഭവം. സംഭവത്തില്‍ പൊലീസുകാരന്‍ ഉള്‍പ്പടെ 6 പേര്‍ അറസ്റ്റിലായി. പെണ്‍കുട്ടിയുടെ ബന്ധു ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ ചുമത്തിയിരിക്കുന്നത്.
സംഭവ സമയത്ത് പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരെ ചുമതലകളില്‍ നിന്ന് നീക്കി. ജാന്‍സി ഡിഐജി ജോഗേന്ദ്ര കുമാറിനാണ് അന്വേഷണ ചുമതല. സംഭവത്തില്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കേസന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഡിഐജി ലളിത്പൂരില്‍ തുടരണമെന്നാണ് നിര്‍ദേശം. പൊലീസ് ഉദ്യോഗസ്ഥനെതിരെ ബലാത്സംഗക്കുറ്റം, പോക്‌സോ നിയമം എന്നിവയാണ് ചുമത്തിയിരിക്കുന്നത്.
-
ललितपुर में एक 13 साल की बच्ची के साथ गैंगरेप और फिर शिकायत लेकर जाने पर थानेदार द्वारा बलात्कार की घटना दिखाती है कि "बुलडोजर" के शोर में कानून व्यवस्था के असल सुधारों को कैसे दबाया जा रहा है।
— Priyanka Gandhi Vadra (@priyankagandhi) May 4, 2022 " class="align-text-top noRightClick twitterSection" data="
अगर महिलाओं के लिए थाने ही सुरक्षित नहीं होंगे तो वो शिकायत लेकर जाएंगी कहां?...1/3 pic.twitter.com/4QWrmRS9SP
">ललितपुर में एक 13 साल की बच्ची के साथ गैंगरेप और फिर शिकायत लेकर जाने पर थानेदार द्वारा बलात्कार की घटना दिखाती है कि "बुलडोजर" के शोर में कानून व्यवस्था के असल सुधारों को कैसे दबाया जा रहा है।
— Priyanka Gandhi Vadra (@priyankagandhi) May 4, 2022
अगर महिलाओं के लिए थाने ही सुरक्षित नहीं होंगे तो वो शिकायत लेकर जाएंगी कहां?...1/3 pic.twitter.com/4QWrmRS9SPललितपुर में एक 13 साल की बच्ची के साथ गैंगरेप और फिर शिकायत लेकर जाने पर थानेदार द्वारा बलात्कार की घटना दिखाती है कि "बुलडोजर" के शोर में कानून व्यवस्था के असल सुधारों को कैसे दबाया जा रहा है।
— Priyanka Gandhi Vadra (@priyankagandhi) May 4, 2022
अगर महिलाओं के लिए थाने ही सुरक्षित नहीं होंगे तो वो शिकायत लेकर जाएंगी कहां?...1/3 pic.twitter.com/4QWrmRS9SP
സംഭവത്തെക്കുറിച്ച് എഫ്‌ഐആറില്‍ പറയുന്നതിങ്ങനെ - ഏപ്രില്‍ 22ന് നാല് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഭോപ്പാലിലേക്ക് തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസം തുടര്‍ച്ചയായി ബലാത്സംഗം ചെയ്‌തു. തുടര്‍ന്ന് പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനില്‍ മുന്നില്‍ ഉപേക്ഷിച്ച് ഇവര്‍ രക്ഷപ്പെട്ടു. തുടർന്ന് പ്രതിയായ പൊലീസുകാരന്‍ പെണ്‍കുട്ടിയുടെ ബന്ധുവിനെ വിളിച്ചുവരുത്തി ഒപ്പമയച്ചു.
Also read: പത്തുവയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി ; പിതാവിന് 17 വർഷം കഠിനതടവും 16.5 ലക്ഷം പിഴയും
അടുത്ത ദിവസം മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയ പെണ്‍കുട്ടിയെ ഇയാള്‍ പൊലീസ് സ്റ്റേഷന് അകത്തുള്ള മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി ബന്ധുവായ സ്‌ത്രീയുടെ മുന്‍പില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഒരു സന്നദ്ധ സംഘടന നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി സംഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സന്നദ്ധ സംഘടന പൊലീസ് സൂപ്രണ്ടിനെ സമീപിക്കുകയും മെയ് മൂന്നിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
-
"जब बेटी थाने पहुंची अपनी गुहार लेकर पुलिस ने उससे ऐसी हरकत की, जिस पुलिस से उम्मीद की जाती है कि न्याय मिलेगा रक्षा करेगी।"
— Samajwadi Party (@samajwadiparty) May 4, 2022 " class="align-text-top noRightClick twitterSection" data="
- श्री अखिलेश यादव जी, ललितपुर।
">"जब बेटी थाने पहुंची अपनी गुहार लेकर पुलिस ने उससे ऐसी हरकत की, जिस पुलिस से उम्मीद की जाती है कि न्याय मिलेगा रक्षा करेगी।"
— Samajwadi Party (@samajwadiparty) May 4, 2022
- श्री अखिलेश यादव जी, ललितपुर।"जब बेटी थाने पहुंची अपनी गुहार लेकर पुलिस ने उससे ऐसी हरकत की, जिस पुलिस से उम्मीद की जाती है कि न्याय मिलेगा रक्षा करेगी।"
— Samajwadi Party (@samajwadiparty) May 4, 2022
- श्री अखिलेश यादव जी, ललितपुर।
വിമര്‍ശനവുമായി എസ്‌പിയും കോണ്‍ഗ്രസും : സംഭവത്തില്‍ യോഗി സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്‌വാദി പാർട്ടിയും കോണ്‍ഗ്രസും രംഗത്തെത്തി. സ്ത്രീകൾക്ക് പൊലീസ് സ്റ്റേഷന്‍ സുരക്ഷിതമല്ലെങ്കില്‍, പരാതിയുമായി അവർ എവിടെ പോകുമെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്‍റെ പ്രതികരണം.
'ആരെ വിശ്വസിക്കണം, ആരെ വിശ്വസിക്കരുത് എന്നതാണ് ബിജെപി സർക്കാരിലെ ഏറ്റവും വലിയ ചോദ്യം. ബലാത്സംഗ പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എസ്എച്ച്ഒ തന്നെ ബലാത്സംഗം ചെയ്‌തു. ഇരയായ പെൺമക്കൾ എവിടെ പോകണമെന്ന് മുഖ്യമന്ത്രി പറയണം' - എസ്‌പി ട്വീറ്റ് ചെയ്‌തു. അതിജീവിതയുടെ സുരക്ഷ ഉറപ്പാക്കണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സമാജ്‌വാദി പാര്‍ട്ടി ആവശ്യപ്പെട്ടു.