ന്യൂഡൽഹി: 1.77 കോടിയിലധികം കൊവിഡ് വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇപ്പോഴും ലഭ്യമാണ്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഒരു ലക്ഷം കൂടി ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു . കേന്ദ്രം സൗജന്യമായി 22,00,59,880 ഡോസ് വാക്‌സിൻ സംസ്ഥാനങ്ങൾക്കും യുടിമാർക്കും നൽകി. ഇതുവരെ ഉപയോഗിച്ചത് 20,13,74,636 ഡോസുകളാണെന്നും മന്ത്രാലയം അറിയിച്ചു.
Also Read: ഇന്ത്യയിൽ 2,08,921 പേർക്ക് കൂടി കൊവിഡ്; 24 മണിക്കൂറിൽ 4,157 മരണം
രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവിന്‍റെ ഭാഗമായി, കൊവിഡ് -19 വാക്സിനുകൾ സൗജന്യമായി നൽകിക്കൊണ്ടും അവ നേരിട്ട് സംഭരിക്കുന്നതിന് സൗകര്യമൊരുക്കുന്നതിലൂടെയും സംസ്ഥാനങ്ങളെയും യുടികളെയും കേന്ദ്രം പിന്തുണയ്ക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. മെയ് ഒന്നിന് ലിബറലൈസ്‌ഡ് ആന്‍റ് ആക്‌സിലറേറ്റഡ് ഫേസ് -3 സ്ട്രാറ്റജി’ പ്രകാരം വലിയൊരു വിഭാഗം ജനങ്ങൾക്ക് കുത്തിവയ്പ്പ് നൽകി. തുടർന്നും നിർമാതാക്കളിൽ നിന്ന് വാക്സിൻ ഡോസുകൾ ഓരോ മാസവും ഇന്ത്യ സർക്കാർ വാങ്ങും. ഈ ഡോസുകൾ സംസ്ഥാന സർക്കാരുകൾക്കും യുടിമാർക്കും സൗജന്യമായി ലഭ്യമാക്കുന്നത് തുടരുമെന്ന് മന്ത്രാലയം പറയുന്നു.