ചാലക്കുടി ബിഡിജെഎസിനു തന്നെ മറിച്ചൊരു ചർച്ച ഉണ്ടായിട്ടില്ല; തുഷാർ വെള്ളാപ്പള്ളി - Thushar Vellappally
Published : Mar 8, 2024, 1:11 PM IST
കോട്ടയം: ചാലക്കുടി സീറ്റ് ബിഡിജെഎസിനു തന്നെയെന്നും മറിച്ചൊരു ചർച്ച ഉണ്ടായിട്ടില്ലെന്നും ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. ചാലക്കുടി സീറ്റ് ബിജെപി ഏറ്റെടുക്കുമെന്ന ചർച്ചകൾ മാധ്യമ സൃഷ്‌ടിയെന്നും സ്ഥാനാർഥിയെ രണ്ടു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരുന്നയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു തുഷാർ. ഭാര്യ ആശാ തുഷാർ സംസ്ഥാന ഉപാധ്യക്ഷൻ സിനിൽ മുണ്ടപ്പള്ളി എന്നിവർക്കൊപ്പമാണ് തുഷാർ സുകുമാരന്‍ നായരെ കാണാന്‍ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയത്. പിതൃതുല്യനാണ് സുകുമാരൻ നായർ അദ്ദേഹത്തിന്‍റെ അനുഗ്രഹം വാങ്ങാനായാണ് വന്നതെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പദ്‌മജ വേണുഗോപാൽ വരുന്നത് കൊണ്ട് വലിയ വാർത്ത ഉണ്ടാകും. എത്ര ഫോളോവേഴ്‌സ് ഉണ്ട് എന്നതിലാണ് കാര്യമെന്നും അത് കണ്ടറിയണമെന്നും തുഷാർ കൂട്ടിച്ചേര്‍ത്തു. ബിജെപിയില്‍ കൂടുതൽ അടിത്തറയുള്ള നേതാക്കളാണ് വരേണ്ടതെന്നും തുഷാർ വെള്ളാപ്പള്ളി മാധ്യമങ്ങളോട് വ്യക്തമാക്കി. സ്മോൾ ബോയ് എന്ന പി സി ജോർജിൻ്റെ വിമർശനത്തില്‍, താന്‍ സ്മോൾ ബോയ് തന്നെയെന്നും തുഷാർ മറുപടി നല്‍കി.