കേരളം

kerala

ETV Bharat / state

കേരളത്തില്‍ ചൂട് ഇനിയും കടുക്കും; 5 ദിവസത്തേക്ക് 12 ജില്ലകളിൽ മുന്നറിയിപ്പ് - Heat Wave alert in Kerala

3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ചൂട് വർധിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

Etv Bharat
Etv Bharat

By ETV Bharat Kerala Team

Published : Apr 27, 2024, 4:21 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിലും വേനൽ ചൂട് കനക്കും. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അടുത്ത അഞ്ച് ദിവസത്തേക്ക് 12 ജില്ലകളിൽ ചൂട് മുന്നറിയിപ്പും 3 ജില്ലകളിൽ ഇന്ന് ഉഷ്‌ണ തരംഗം മുന്നറിയിപ്പും പ്രഖ്യാപിച്ചു. 3 മുതൽ 5 സെൽഷ്യസ് ചൂട് വർധിക്കുമെന്നാണ് മുന്നറിയിപ്പ്.

കൊല്ലം, തൃശൂർ പാലക്കാട്‌ ജില്ലകളിലാണ് ഇന്നും (27-04-2024) നാളെയും ഉഷ്‌ണ തരംഗം മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ചൂട് കൂടുമെന്ന മുന്നറിയിപ്പുള്ളത്.

ഏപ്രിൽ 29 നും 30 നും കോഴിക്കോട് ജില്ലയിലും മെയ് 1 ന് മലപ്പുറം, വയനാട് ജില്ലകളിലും ചൂട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C

പത്തനംതിട്ട ജില്ലയില്‍ ഉയർന്ന താപനില 37°C

കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38°C

തൃശൂർ ജില്ലകയിൽ ഉയർന്ന താപനില 40°C

പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയുമാണ്.

ഇത് വരുന്ന അഞ്ച് ദിവസങ്ങളിലും 3-5 °C വരെ വർധിക്കുമെന്നാണ് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും വേനൽ മഴ മുന്നറിയിപ്പുമുണ്ട്. പാലക്കാട്‌ ജില്ലയിലെ ചിലയിടങ്ങളിൽ ഉഷ്‌ണതരംഗം ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇന്നും നാളെയും വേനൽ മഴ മുന്നറിയിപ്പുമുണ്ട്. വൈകിട്ട് വേനൽ മഴ പരക്കെ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മെയ് ഒന്നിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

Also Read :പോകാം മൂന്നാർ, വാഗമൺ, പൊന്മുടിയിലേക്ക്... കീശ കാലിയാകാതെ - KSRTC Summer High Range Trip

ABOUT THE AUTHOR

...view details