കേരളം

kerala

ETV Bharat / state

വയനാടിനെ നെഞ്ചോട് ചേര്‍ത്ത് സിനിമ താരങ്ങളും; ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി - Indian Film stars ​​To CMDRF - INDIAN FILM STARS ​​TO CMDRF

നടന്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, രശ്‌മിക മന്ദാന, വിക്രം തുടങ്ങി നിരവധി സിനിമ താരങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തു.

FILM STARS ​​CONTRIBUTION TO CMDRF  WAYANAD LANDSLIDE RELIEF FUND  ഇന്ത്യന്‍ സിനിമ താരങ്ങള്‍ വയനാട്  ദുരിതാശ്വാസ നിധി സിനിമ താരങ്ങള്‍
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Aug 1, 2024, 6:08 PM IST

കേരളം കണ്ട ഏറ്റവും തീവ്ര പ്രകൃതി ദുരന്തത്തില്‍ വയനാടിനെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ സിനിമ താരങ്ങള്‍. മലയാളത്തിലെയും ഇതര ഭാഷകളിലെയും സിനിമ താരങ്ങള്‍ വയനാടിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തു.

നടന്‍ മമ്മൂട്ടി 20 ലക്ഷം രൂപ വയനാട്ടിലെ ദുരിത ബാധിതര്‍ക്കായി സംഭാവന ചെയ്‌തു. കടവന്ത്ര റീജണൽ സ്പോർട്‌സ് സെന്‍ററിലെ ദുരിതാശ്വാസ സഹായ ശേഖരണ കേന്ദ്രത്തിൽ നേരിട്ടെത്തിയാണ് മമ്മൂട്ടി സ​ഹായം കൈമാറിയത്. മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി. നടന്‍ ഫഹദ് ഫാസിലും ഭാര്യ നസ്രിയ നസീമും ചേര്‍ന്ന് 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

നടന്‍ വിക്രം 20 ലക്ഷം രൂപ വയനാടിനായി സംഭാവന ചെയ്‌തിരുന്നു. പിന്നാലെ സൂര്യ ജ്യോതിക താരദമ്പതികളും സഹോദരനും നടനുമായ കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപയും രശ്‌മിക മന്ദാന 10 ലക്ഷം രൂപയും സംഭാവനയായി നൽകി.

Also Read :'കുഞ്ഞുമക്കൾക്ക് മുലപ്പാൽ വേണേൽ പറയണേ, ഭാര്യ റെഡിയാണ്'; വയനാട്ടിൽ നിന്നും വിളിയെത്തി, ഇടുക്കിയിൽ നിന്നും പുറപ്പെട്ട് ദമ്പതികൾ - Couple To Wayanad For Breast Feed

ABOUT THE AUTHOR

...view details