തിരുവനന്തപുരം :വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌ത സിദ്ധാർഥിന്‍റെ പേരിൽ ഫ്ലക്‌സ് ബോർഡ് വച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സിദ്ധാർഥിന്‍റെ അച്ഛൻ ടി ജയപ്രകാശ്. മരണവും മുതലെടുക്കുന്നവരാണ് എസ്എഫ്ഐ എന്നാണ് സിദ്ധാർഥിന്‍റെ അച്ഛന്‍റെ പരാമര്‍ശം. പലതവണ ഫ്ലക്‌സ് മാറ്റാൻ ആവശ്യപ്പെട്ടിട്ടും ഇതുവരെ മാറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം, ഡിവൈഎഫ്ഐ 11-ാം കല്ല് യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് സിദ്ധാർഥിന്‍റെ വീടിന് മുന്നിൽ ഫ്ലക്‌സ് സ്ഥാപിച്ചത്. സിദ്ധാർഥ് എസ്എഫ്ഐ പ്രവർത്തകനാണെന്നും ഫ്ലെക്‌സിൽ എഴുതി ചേർത്തിട്ടുണ്ട്. എന്നാൽ ഈ വാദം കുടുംബം തള്ളിയിട്ടുണ്ട്.
നിലവിലെ അന്വേഷണത്തിൽ തൃപ്‌തനാണ്. ഇനിയും പ്രതികളെ പിടിക്കാൻ വൈകിയാൽ മറ്റ് അന്വേഷണ സംഘങ്ങളെ ആവശ്യപ്പെടുമെന്നും ജയപ്രകാശ് പറഞ്ഞു. ഫെബ്രുവരി 18 നാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബിവിഎസ്‌സി ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്‍ (21) ആണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്‌തത്.