ഇടുക്കി :വാഗമൺ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തുന്ന സഞ്ചാരികളുടെ മുഖ്യ ആകർഷണമായ ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ട് ഒരു മാസം പിന്നിടുന്നു. കഴിഞ്ഞ മെയ് 30 ന് മോശം കാലാവസ്ഥയെ തുടർന്ന് സംസ്ഥാന ടൂറിസം വകുപ്പ് പുറപ്പെടുവിച്ച ഉത്തരവാണ് ഗ്ലാസ് ബ്രിഡ്ജ് അടയ്ക്കാൻ കാരണം. കാലാവസ്ഥ അനുകൂലമായിട്ടും ഇതുവരെയും ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം പുനഃരാരംഭിക്കാൻ നടപടി ആയിട്ടില്ല എന്നാണ് ആക്ഷേപം.
വാഗമൺ അഡ്വഞ്ചർ പാർക്കിൻ്റെ ഭാഗമായ ഗ്ലാസ് ബ്രിഡ്ജിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കണ്ണാടിപ്പാലം വന്ന ശേഷം വാഗമണിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. മാത്രമല്ല അതിലൂടെ ലക്ഷങ്ങളുടെ വരുമാനവും ഡിടിപിസിക്ക് നേടാനായി. ഇപ്പോൾ ഒരു മാസത്തിലധികമായി ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ടിരിക്കുകയാണ്.