കേരളം

kerala

ETV Bharat / state

യുവാവിനെ മര്‍ദിച്ച് പണം തട്ടി; യുവതിയും ഭര്‍തൃ സഹോദരനും അറസ്റ്റില്‍, അന്വേഷണം - Young Man Extorted and Assaulted

അരീക്കോട് കാവനൂർ വാക്കാലൂർ കളത്തിങ്ങൽ വീട്ടിൽ അൻസീന, ഭർതൃ സഹോദരൻ ഷഹബാബ് എന്നിവരാണ് അരീക്കോട് പൊലീസിന്‍റെ പിടിയിലായത്.

അരീക്കോട് യുവാവിന്‍റെ പണം തട്ടി  അരീക്കോട് തട്ടിപ്പ് പണം തട്ടല്‍  MAN EXTORTED BY LADY IN AREEKODE  AREEKODE LADY TRAPPED YOUNG MAN
Anseena, Shahabab (ETV Bharat)

By ETV Bharat Kerala Team

Published : Sep 10, 2024, 10:54 PM IST

കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പണം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. അരീക്കോട് കാവനൂർ വാക്കാലൂർ കളത്തിങ്ങൽ വീട്ടിൽ അൻസീന (29), ഭർതൃ സഹോദരൻ ഷഹബാബ് (29) എന്നിവരെയാണ് അരീക്കോട് പൊലീസ് പിടികൂടിയത്. കേസില്‍ പ്രതികളായ യുവതിയുടെ ഭർത്താവും സുഹൃത്തും ഒളിവിലാണ്‌.

തിരൂരങ്ങാടി സ്വദേശിയായ യുവാവാണ് പരാതി നല്‍കിയത്. നാല് ദിവസം മുമ്പ് സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ ഭർത്താവ് വിദേശത്താണെന്ന് പറഞ്ഞ് അൻസീന വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഞായറാഴ്‌ച വീടിനടുത്തെത്തിയ യുവാവിനെ അൻസീനയുടെ ഭർത്താവ് ശുഹൈബ് (27), സഹോദരൻ ഷഹബാബ്, സുഹൃത്ത് മൻസൂർ എന്നിവർ ചേർന്ന് സമീപത്തെ ക്വാറിയിലെത്തിച്ച് മർദിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് അൻസീന യുവാവിനെ വിളിച്ച്, അക്രമി സംഘം ആവശ്യപ്പെടുന്നത് നൽകണമെന്നും ഇല്ലെങ്കിൽ അവർ ​വിദേശത്തുള്ള ഭർത്താവിനെ വിവരമറിയിക്കുമെന്നും അറിയിച്ചതായി പരാതിയില്‍ പറയുന്നു. യുവാവിന്‍റെ കൈയിലുണ്ടായിരുന്ന 17,000 രൂപയും മൊബൈൽ ഫോണും പ്രതികൾ തട്ടിയെടുത്തു. പിന്നീട് രണ്ട് ലക്ഷം രൂപ കൂടി യുവാവിനോട് ആവശ്യപ്പെട്ടു.

സുഹൃത്തുക്കൾ മുഖേന 25,000 രൂപ സംഘടിപ്പിച്ച യുവാവ് ഗൂഗിൾപേ വഴി തട്ടിപ്പ് സംഘത്തിന് അയച്ചു കൊടുത്തു. അരീക്കോട്ടെ മൊബൈൽ കടയിൽ നിന്ന് യുവാവിന്‍റെ പേരിൽ ഇഎംഐ വഴി രണ്ട് മൊബൈൽ ഫോണുകള്‍ എടുക്കാനും പ്രതികൾ ശ്രമിച്ചു.

ഇതിനിടെ സംശയം തോന്നിയ യുവാവിന്‍റെ സുഹൃത്തുക്കൾ വിവരങ്ങൾ ചോദിച്ചറിയുകയും തിരൂരങ്ങാടി പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതി തിരൂരങ്ങാടി പൊലീസ് അരീക്കോട് പൊലീസിന് കൈമാറി. കൂടാതെ യുവാവിന്‍റെ പരാതിയിലും അരീക്കോട് പൊലീസ് കേസെടുത്തു.

അരീക്കോട് പൊലീസ് ഇൻസ്പെക്‌ടർ വി ഷിജിത്ത്, എസ്ഐ നവീൻ ഷാജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേർ അറസ്റ്റിലായത്. ഒളിവിലുള്ളവർക്കായി അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്. പ്രതികൾ സമാനമായ തട്ടിപ്പ് മുമ്പും നടത്തിയതായി സംശയമുണ്ട്.

Also Read:വയോധികയുടെ കൊലപാതകം; അയൽവാസി അറസ്റ്റിൽ, കൊല സ്വർണം കവരാൻ

ABOUT THE AUTHOR

...view details