തൃശൂര്‍ :കഥകളി വേഷ ഉള്‍പ്പെടുത്തി നടത്തിയ മോഡലിങ് ഫോട്ടോഷൂട്ടിനെതിരെ പ്രതിഷേധം. ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി കലാമണ്ഡലം രംഗത്തെത്തിയത്. കിരീടം വച്ച് അർധനഗ്ന സ്ത്രീകളും ആധുനിക വസ്ത്രങ്ങൾ ധരിച്ച സ്ത്രീകളും മോഡലായ ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
കഥകളി വേഷത്തില്‍ മോഡലിങ് ഫോട്ടോഷൂട്ട്; പ്രതിഷേധവുമായി കലാമണ്ഡലം - Vulgar pictures of Kathakali models - VULGAR PICTURES OF KATHAKALI MODELS
കഥകളി വേഷത്തിലെ മോഡലിങ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ പ്രതിഷേധം. കഥകളിയെ മോശമായി ചിത്രീകരിച്ചെന്ന് കഥകളി കലാകാരന്‍മാര്‍.
സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ (ETV Bharat)
Published : Aug 22, 2024, 6:38 AM IST
കഥകളിയാസ്വാദകരും സ്വദേശത്തും വിദേശത്തുമുള്ള കഥകളി കലാകാരൻമാരും ചിത്രങ്ങൾക്കെതിരെ രംഗത്തെത്തി. മഹത്തായ കഥകളിപാരമ്പര്യത്തെ മോശമാക്കിയെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Also Read:ഒരു ലില്ലിപുട്ട് പച്ചവേഷം; ആടയാഭരണങ്ങളും മുഖമെഴുത്തുമായി 'കയ്യിൽ ഒതുങ്ങുന്ന' കഥകളിക്കാഴ്‌ചകൾ