കോട്ടയം: പാറമ്പുഴയെയും ഏറ്റുമാനൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൈലപ്പള്ളി കടവ് തൂക്കുപാലം പുനരുദ്ധരിക്കണമെന്ന ആവശ്യം ശക്തമായി. 2013 പണികഴിപ്പിച്ച പാലം ഇന്ന് തകർച്ചയുടെ വക്കിലാണ് ടൂറിസം സാധ്യതയുള്ള ഈ പ്രദേശത്ത് നിരവധി ആളുകളാണ് എത്തുന്നത്. പാലത്തിൻ്റെ ശോച്യാവസ്ഥ മൂലം അപകടങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് നന്നാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
2013 ൽ പണികഴിപ്പിച്ച പാലം അറ്റകുറ്റപണികൾ ഇല്ലാത്തതിനാൽ തകർന്ന അവസ്ഥയിലാണ് വിജയപുരം ഗ്രാമപഞ്ചായത്തിനാണ് പാലത്തിന്‍റെ ഉടമസ്ഥാവകാശം എന്നാൽ ഇതുവരെ പാലത്തിന്‍റെ അറ്റകുറ്റപ്പണി നടത്തുവാൻ പഞ്ചായത്ത് തയ്യാറായിട്ടില്ല എന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. ഒരുകോടി 92 ലക്ഷം രൂപ മുടക്കിയാണ് മീനച്ചിലാറിന് കുറുകെ തൂക്കുപാലം നിർമ്മിച്ചത്.
പ്രകൃതി സൗന്ദര്യം നിറഞ്ഞ ഈ പ്രദേശം കാണാൻ ധാരാളം പേർ എത്തുന്നുണ്ട്. ഇരുമ്പ് തൂക്കുപാലത്തിൻ്റെ കൈവരികളും മറ്റും തകർന്ന അവസ്ഥയിലാണ്. ദിനംപ്രതി ധാരാളം പേര്‍ പാലത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. അഞ്ചുവർഷം മുൻപ് എസ്‌റ്റിമേറ്റ് എടുത്തപ്പോൾ 25 ലക്ഷം രൂപയാണ് പണിക്ക് ആവശ്യമായി വരികയെന്ന് നിർമ്മാതക്കളായ കെഇഎല്‍ പറഞ്ഞിരുന്നു.