പത്തനംതിട്ട:കാര്‍ഷിക പാരമ്പര്യത്തിൻ്റെ സ്‌മരണ ഉണര്‍ത്തി രണ്ടാമത് കല്ലൂപ്പാറ വിത്തുവേലി ചന്ത. കല്ലൂപ്പാറ കറുത്ത വടശ്ശേരിക്കടവ് പാലത്തിന് സമീപം മണിമലയാറിൻ്റെ തീരത്ത് പച്ചത്തുരുത്തിലാണ് വിത്തുവേലി ചന്ത സംഘടിപ്പിച്ചത്. കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തിൻ്റെയും, അഗ്രികൾച്ചർ & പ്രമോട്ടേഴ്‌സ് അസോസിയേഷൻ്റെയും, കൃഷി ഭവൻ്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് വിത്തുവേലിച്ചന്ത സംഘടിപ്പിച്ചത്.
നാടൻ കന്നുകാലികൾ, നാടൻ കോഴിക്കുഞ്ഞുങ്ങൾ, മത്സ്യങ്ങൾ, കാർഷിക ഉപകരണങ്ങൾ, കാർഷിക ഉത്പന്നങ്ങൾ, പച്ചക്കറി വിത്തുകൾ, ചെടികൾ, അടുക്കള ഉപകരണങ്ങൾ, തുടങ്ങിയവയുടെയെല്ലാം വിപുലമായ പ്രദർശനവും വിപണനവും വിത്തുവേലിചന്തയിൽ ഒരുക്കിയിരുന്നു. സന്ദർശകർക്ക് പതിറ്റാണ്ടുകൾക്ക് മുൻപുള്ള ഒരു ഗ്രാമീണ വ്യാപാര കേന്ദ്രത്തിലെത്തിയ അനുഭവമാണ് ഇതിലൂടെ സമ്മാനിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിത്തുവേലി ചന്തയുടെ പ്രധാന ആകർഷണമായ കല്ലൂപ്പാറ പാളത്തൈര്, ഉദ്ഘാടനം ചെയ്‌തതിന് പിന്നാലെ തന്നെ സ്റ്റോക്ക് ചെയ്‌ത് വെച്ചത് മുഴുവനും വിറ്റുപോയി. ഇത് വൈകിയെത്തിയ സന്ദർശകർക്ക് നിരാശക്കയ്‌ക്കും ഇടയാക്കി. വരും വർഷങ്ങളിൽ കൂടുതൽ പാളത്തൈര് സംഭരിക്കാൻ ശ്രദ്ധിക്കുമെന്ന് കല്ലൂപ്പാറ അഗ്രികൾച്ചർ പ്രൊഡ്യൂസേഴ്‌സ് & പ്രമോട്ടേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ലെജു ഏബ്രാഹാം പറഞ്ഞു.