കോട്ടയം:സുരേഷ് ഗോപി പാർട്ടി പരിപാടിയിൽ അപമാനിച്ചുവെന്ന് പരാതി നൽകി ബിജെപി പ്രാദേശിക നേതാവ്. ചങ്ങനാശേരി മണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ പായിപ്പാടാണ് പ്രധാനമന്ത്രിക്ക് പരാതി നൽകിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചങ്ങനാശേരിയിൽ ഇന്നലെ (ഒക്‌ടോബർ 26) നടന്ന പരിപാടിയിൽ എംപി ഒരു മണിക്കൂർ നേരത്തെ എത്തിയിരുന്നെങ്കിലും വേദിയിൽ ഇരിക്കാൻ കൂട്ടാക്കിയില്ലെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു.
Complaint Against Suresh Gopi (ETV Bharat) നിവേദനം നൽകാൻ എത്തിയവരെ ഞാൻ നിങ്ങളുടെ എംപി അല്ലെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്‌തു. എംപിയുടെ പ്രവൃത്തി പ്രവർത്തകരുടെയും അണികളുടെയും ഇടയിൽ മാനക്കേടുണ്ടാക്കിയെന്നും പരാതിയിൽ അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ പരാതിയെക്കുറിച്ച് അറിയില്ലെന്നാണ് ജില്ലാ നേതൃത്വത്തിൻ്റെ പ്രതികരണം.
സുരേഷ് ഗോപിക്കെതിരെ നൽകിയ പരാതി. (ETV Bharat) Also Read:'പിണറായി സംഘപരിവാറിന് വിഷമമുള്ള ഒരു കാര്യവും ചെയ്യില്ല' :വിഡി സതീശൻ