ഹൈദരാബാദ് : ഒരു വശത്ത് അന്താരാഷ്‌ട്ര കമ്പനികളും ടെക് ഭീമന്മാരും ജീവനക്കാരെ ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ മറുവശത്ത് പുതിയ ആളുകൾക്ക് ജോലി നൽകാനായി സ്റ്റാർട്ടപ്പുകൾ മുന്നോട്ട് വരുന്നു. പ്രത്യേകിച്ച് ഐടി കമ്പനികൾ. ഐടി മേഖലകളിൽ നിന്നുളള സ്റ്റാർട്ടപ്പുകൾ പുതുമുഖങ്ങൾക്കാണ് മുൻഗണന നൽകുന്നത്.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിങ്, ഡാറ്റ സയൻസ്, ഫുൾ-സ്റ്റാക്ക് ഡെവലപ്പർമാർ തുടങ്ങിയവയിൽ വൈദഗ്ധ്യം ഉളളവർക്ക് ആവശ്യക്കാരേറെയാണ്. രണ്ടോ മൂന്നോ വർഷത്തെ പ്രവൃത്തിപരിചയമുള്ളവരെ തേടി വൻകിട കമ്പനികൾ മുന്നോട്ടുവരുന്നുണ്ട്. പക്ഷേ വൈദഗ്ധ്യം നേടിയവരെ നിയമിക്കുന്നതിൽ കമ്പനികൾക്ക് വലിയ താൽപ്പര്യമില്ല. പുതുമുഖങ്ങൾക്ക് അവസരം നൽകിയാണ് സ്റ്റാർട്ടപ്പുകൾ ഇപ്പോൾ കൂടുതൽ ശക്‌തി പ്രാപിക്കുന്നത്
53 ശതമാനത്തിലധികം റിക്രൂട്ട്‌മെന്‍റ് :സ്റ്റാർട്ടപ്പുകളിലെ തൊഴിൽ നിയമനങ്ങളെക്കുറിച്ച് 'ഫൗണ്ടിറ്റ്' നടത്തിയ ഏറ്റവും പുതിയ സർവേയിൽ കഴിഞ്ഞ വർഷം സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ 37 ശതമാനം വർധനവുണ്ടായതായി പറയുന്നുണ്ട്. തൽഫലമായി തൊഴിൽ നിയമനങ്ങളും 14 ശതമാനം വർധിക്കാനിടയായി. ബിരുദധാരികളായ പുതുമുഖങ്ങളെ റിക്രൂട്ട് ചെയ്യുന്ന കാര്യത്തില്‍ 53 ശതമാനത്തിലധികം വര്‍ധനവുണ്ടായതായി സര്‍വേ പറയുന്നു.
കൂടുതലും ഐടി മേഖലയിൽ :ഏപ്രിലിൽ ഐടി മേഖലയിൽ മാത്രം 23 ശതമാനം വരെ റിക്രൂട്ട്‌മെൻ്റുകളുണ്ടായെന്നാണ് റിപ്പോർട്ട്. 2023 ഏപ്രിലിൽ ഇത് 20 ശതമാനമായിരുന്നു. ഇൻ്റർനെറ്റ് സ്റ്റാർട്ടപ്പുകൾ ഒൻപത് ശതമാനവും ധനകാര്യ സ്ഥാപനങ്ങൾ 10 ശതമാനവും എഡ്യൂടെക്, ഇ-ലേണിങ് സ്റ്റാർട്ടപ്പുകൾ എട്ട് ശതമാനവും മീഡിയ, എൻ്റർടെയ്‌ൻമെൻ്റ് മേഖല ആറ് ശതമാനവും വീതമാണ് പുതുമുഖങ്ങൾക്ക് അവസരം നൽകിയത്.
ഒന്നാം സ്ഥാനത്ത് ബെംഗളൂരു :സ്റ്റാർട്ടപ്പുകളിലെ റിക്രൂട്ട്‌മെൻ്റിൽ ബെംഗളൂരുവാണ് ഒന്നാം സ്ഥാനത്ത്. സ്റ്റാർട്ടപ്പുകളിൽ ചേർന്നവരുടെ എണ്ണം ഏകദേശം 31 ശതമാനമാണ്. ഡൽഹിയിൽ 23 ശതമാനവും മുംബൈയിൽ 19 ശതമാനവും പൂനെയിൽ ഒൻപത് ശതമാനവും ചെന്നൈയിൽ അഞ്ച് ശതമാനവും ഹൈദരാബാദിൽ മൂന്ന് ശതമാനവുമാണ് സ്റ്റാര്‍ട്ടപ്പുകളിലെ റിക്രൂട്ട്‌മെന്‍റ് നിരക്ക്. റിമോട്ട് വർക്ക് സിസ്റ്റത്തിൽ ചേർന്നവർ മൂന്ന് ശതമാനം വരെയാണ്.
എന്തുകൊണ്ട് ഫ്രഷേഴ്‌സ് :ഐടിയിലും മറ്റ് മേഖലകളിലും പ്രവൃത്തി പരിചയമുള്ള ആളുകൾക്ക് കുറഞ്ഞത് 15 ലക്ഷം രൂപ വരെ വാർഷിക ശമ്പള പാക്കേജ് നൽകേണ്ടിവരും. സ്റ്റാർട്ടപ്പുകൾക്ക് അത്തരമൊരു ഭാരം വഹിക്കാൻ കഴിയില്ല. അതിനാൽ പുതുമുഖങ്ങളെ ഇൻ്റേൺമാരായും ട്രെയിനികളായും നിയമിക്കാൻ ശ്രമിക്കുന്നു. പുതുമുഖങ്ങൾക്ക് അഞ്ച് ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെ വാർഷിക ശമ്പള പാക്കേജ് നൽകിയാൽ മതിയാകും. പല കമ്പനികളും ആറ് ലക്ഷം വരെ വാർഷിക ശമ്പള പാക്കേജ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മാത്രം ജോലിയിൽ ചേരുന്നതാണ് നല്ലതെന്ന് ഒരു ജോബ് പ്ലേസ്‌മെൻ്റ് ഏജൻസിയുടെ പ്രതിനിധി വെളിപ്പെടുത്തി.
അവസരം മറ്റ് മേഖലകളിലും :അടുത്ത കാലത്തായി പുതുമുഖങ്ങൾക്ക് ബാങ്കിങ്, ഇൻഷുറൻസ്, ധനകാര്യ സേവന മേഖല എന്നിവയിൽ മുൻഗണന ലഭിക്കുന്നു. മോത്തിലാൽ ഓസ്വാൾ രാജ്യത്തുടനീളം 455 പേരെ ക്യാമ്പസിൽ നിന്ന് റിക്രൂട്ട് ചെയ്‌തിട്ടുണ്ട്. ഇതിനുപുറമെ ഇൻഷുറൻസ് സേവനങ്ങൾ നൽകുന്ന കമ്പനികൾ മാർക്കറ്റിങ്ങിലും മറ്റ് വകുപ്പുകളിലും പുതിയ ആളുകളെ നിയമിക്കാൻ താൽപര്യം കാണിക്കുന്നു. ഈ പ്രവണത കുറച്ച് നാൾ തുടരുമെന്നാണ് വിദഗ്‌ധർ പറയുന്നത്.
Also Read:ഈ കഴിവുകൾ നിങ്ങൾക്കുണ്ടോ?; എന്നാൽ ഐടി കമ്പനികൾ നിങ്ങളെ തേടി വരും