കേരളം

kerala

ETV Bharat / education-and-career

ഐഎസ്ആര്‍ഒയില്‍ ജോലി വേണോ? 2 ലക്ഷം വരെ ശമ്പളം; പ്ലസ്‌ ടു യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം - ISRO Recruitment 2024 - ISRO RECRUITMENT 2024

ഐഎസ്ആര്‍ഒ വിവിധ പോസ്‌റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 103 ഒഴിവുകളാണുളളത്. ഒക്‌ടോബര്‍ 9 വരെ അപേക്ഷിക്കാം.

ഐഎസ്ആര്‍ഒ ഒഴിവ്  ISRO INVITES APPLICATION  VACANCIES IN ISRO  ISRO JOBS CENTRAL GOVT JOBS
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Oct 1, 2024, 11:32 AM IST

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു ജോലിയാണോ നിങ്ങളുടെ ലക്ഷ്യം. അത് നേടാനുളള സുവര്‍ണ്ണ അവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഐഎസ്ആര്‍ഒ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) വിവിധ പോസ്‌റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

103 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മെഡിക്കല്‍ ഓഫിസര്‍, മെഡിക്കല്‍ ഓഫിസര്‍ എസ്‌സി, സയന്‍റിസ്‌റ്റ് എന്‍ജിനീയര്‍, ടെക്‌നിക്കല്‍ അസിസ്‌റ്റന്‍റ്, സയന്‍റിഫിക് അസിസ്‌റ്റന്‍റ്, ടെക്‌നിഷ്യന്‍ (ബി), ഡ്രാഫ്റ്റ്‌സ്‌മാന്‍ (ബി) എന്നീ പോസ്‌റ്റുകളിലാണ് ഒഴിവുകളുള്ളത്. വിവിധ തസ്‌തികകള്‍ക്ക് അനുസരിച്ച് 21,700 രൂപ മുതല്‍ 2,08,700 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും. ബെംഗളൂരു, അഹമ്മദാബാദ് തുടങ്ങി വിവിധ സ്ഥലങ്ങളിലായിരിക്കും നിയമനം.

യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഐഎസ്ആർഒയുടെയോ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെൻ്റർന്‍റിയോ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഓൺലൈനായി മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ ഒമ്പതാണ്. അപേക്ഷ ഫീസായി 750 രൂപ ഓൺലൈനായി അടയ്‌ക്കേണ്ടതാണ്. പരീക്ഷയ്‌ക്ക് ശേഷം പങ്കെടുത്ത ഉദ്യോഗാര്‍ഥികള്‍ക്ക് മുഴുവന്‍ പണവും തിരികെ ലഭിക്കും. ഇൻ്റർവ്യൂ, സ്‌കിൽ ടെസ്‌റ്റ് എന്നിവയില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാ ചെലവും തിരികെ ലഭിക്കും.

എല്ലാ പോസ്‌റ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നത് വിവിധ ഘട്ടങ്ങളിലായാണ്. ആദ്യം എഴുത്തുപരീക്ഷ നടത്തും. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആളുകളെ ഷോര്‍ട്ട് ലിസ്‌റ്റ് ചെയ്യും. തുടര്‍ന്ന് സ്‌കിൽ ടെസ്‌റ്റും ഇന്‍റര്‍വ്യുവും നടക്കും. ഒന്നിലേറെ ഉദ്യോഗാര്‍ഥികള്‍ക്ക് ഒരേ മാര്‍ക്ക് ലഭിച്ചാല്‍ എഴുത്തുപരീക്ഷയിലെ മാര്‍ക്ക്, യോഗ്യതയിലെ മുന്‍തൂക്കം, പ്രായം എന്നിവ കൂടി പരിഗണിച്ചാകും നിയമനം നടത്തുക.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വിവിധ പോസ്‌റ്റുകള്‍

  • സാങ്കേതിക അസിസ്‌റ്റൻ്റ്

ഒഴിവ്:28

വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ (3 വർഷം).

പ്രായപരിധി:18 മുതല്‍ 35 വയസ് വരെ

  • ടെക്‌നിഷ്യൻ ബി

ഒഴിവ്:43

വിദ്യാഭ്യാസ യോഗ്യത:ബന്ധപ്പെട്ട ട്രേഡിൽ എസ്എസ്എൽസി/എസ്എസ്‌സി/മെട്രിക്കുലേഷൻ ഒപ്പം ഐടിഐ/എൻടിസി/എൻഎസി

പ്രായപരിതി:18 മുതല്‍ 35 വയസ് വരെ

  • ഡ്രാഫ്റ്റ്സ്‌മാൻ-ബി

ഒഴിവ്:13

വിദ്യാഭ്യാസ യോഗ്യത:പ്രസക്തമായ ഡ്രാഫ്റ്റ്സ്‌മാൻ ട്രേഡിൽ എസ്എസ്എൽസി/ എസ്എസ്‌സി/മെട്രിക്കുലേഷൻ ഒപ്പം ഐടിഐ/ എൻടിസി/ എൻഎസി

പ്രായപരിതി:18 മുതല്‍ 35 വയസ് വരെ

  • സയൻ്റിസ്‌റ്റ് എഞ്ചിനീയർ

ഒഴിവ്:10

വിദ്യാഭ്യാസ യോഗ്യത:എംഇ/എംടെക്, ബിഇ/ബിടെക്

പ്രായപരിതി:18 മുതല്‍ 30 വയസ് വരെ

  • മെഡിക്കൽ ഓഫീസർ എസ്‌ഡി (ഏവിയേഷൻ/സ്‌പോർട്‌സ്)

ഒഴിവ്:2

  • മെഡിക്കൽ ഓഫീസർ എസ്.സി

ഒഴിവ്:1

  • സയൻ്റിഫിക് അസിസ്‌റ്റൻ്റ്

ഒഴിവ്:1

  • അസിസ്‌റ്റൻ്റ്

ഒഴിവ്:5

Also Read:ഗവേഷകര്‍ക്കായി കേരള സയൻസ് സ്ലാം 2024; രജിസ്ട്രേഷൻ ആരംഭിച്ചു

ABOUT THE AUTHOR

...view details