പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ദേശഭക്തിഗാനം പാടി ഡിഎസ്‌പി രാജ്‌കുമാര്‍ പാണ്ഡെ - caa protest
ഗാസിയാബാദ്: പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ ദേശഭക്തിഗാനം ആലപിച്ച് ഡിഎസ്‌പി രാജ്‌കുമാര്‍ പാണ്ഡെ. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരോട് ദേശഭക്തിഗാനം ആലപിച്ചാണ് പ്രതിഷേധം അവസാനിപ്പിക്കാന്‍ ഡിഎസ്‌പി ആവശ്യപ്പെട്ടത്. വെള്ളിയാഴ്‌ചയാണ് ഗാസിയാബാദില്‍ പൗരത്വ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നവര്‍ക്ക് മുന്നില്‍ രാജ്‌കുമാര്‍ പാണ്ഡെ ഗാനം ആലപിച്ചത്. എന്നോടൊപ്പം രണ്ട് വരി പാടൂ എന്നിട്ട് വീടുകളിലേക്ക് മടങ്ങൂ എന്നാണ് അദ്ദേഹം പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടത്. ഈ വീഡിയോയാണ് സമൂഹ മാധ്യമത്തിലുടെ പ്രചരിച്ച് വൈറലായിരിക്കുന്നത്. പ്രതിഷേധക്കാര്‍ ഡിഎസ്‌പിക്കൊപ്പം ദേശഭക്തിഗാനം പാടുകയും തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്‌തു.