കൊണ്ടംവള്ളി ക്ഷേത്രത്തിൽ ആന വിരണ്ടു: തളയ്ക്കുന്നതിന്‍റെ ദൃശ്യം കാണാം - കൊയിലാണ്ടി ആന ഇടഞ്ഞു
കോഴിക്കോട്: കൊയിലാണ്ടി മേലൂർ കൊണ്ടംവള്ളി ക്ഷേത്രത്തിൽ ആന വിരണ്ടത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. പള്ളിവേട്ടക്ക് അണിനിരത്തിയപ്പോഴാണ് ഊട്ടോളി അനന്തൻ പരാക്രമം കാണിച്ചത്. ആനപ്പുറത്ത് ആരും ഉണ്ടായിരുന്നില്ല. പാപ്പാനെതിരെ തിരിഞ്ഞ ആനയെ പെട്ടെന്ന് തന്നെ തളയ്ക്കാൻ കഴിഞ്ഞതോടെയാണ് ഭീതി ഒഴിവായി. തൊട്ടടുത്തുണ്ടായിരുന്ന ആനകളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. 55 വർഷങ്ങൾക്ക് ശേഷമാണ് ഈ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ തൃശൂർ കൂര്‍ക്കഞ്ചേരി മഹാദേവ ക്ഷേത്രത്തിലെ തൈപ്പൂയ ആഘോഷ എഴുന്നള്ളിപ്പിനിടയില്‍ ഇടഞ്ഞ ആനയാണ് ഊട്ടോളി അനന്തന്‍. ആനപ്പുറത്ത് ഉണ്ടായിരുന്ന നാല് പേരെ അന്ന് രക്ഷപ്പെടുത്തിയിരുന്നു.