മുഖ്യമന്ത്രി സ്തുതിപാഠകരുടെ പിടിയിൽ; മോദിക്കും പിണറായിക്കും ഒരേ ശൈലിയെന്ന് പ്രതിപക്ഷനേതാവ് - വിഡി സതീശൻ
കോട്ടയം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമുയർത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി സ്തുതിപാഠകരുടെ പിടിയിലാണെന്നും വിമർശിക്കുന്നത് മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ മോദിയുടെ ശൈലി തന്നെയാണ് പിണറായിക്കുമെന്നും വി.ഡി. സതീശൻ പ്രതികരിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വൻ ദുരന്തമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കാലാവസ്ഥാ മുന്നറിയിപ്പിൽ പാളിച്ച പറ്റിയെന്നും പ്രളയം നേരിട്ടിട്ടും സർക്കാൻ ഇത് പഠിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.