വീഡിയോ: ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് മധ്യവയസ്കന് ദാരുണാന്ത്യം - ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ടയര്‍ ഊരിത്തെറിച്ചു
ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നും വേര്‍പെട്ട ടയര്‍ ഇടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം. കാഞ്ചിപുരം സ്വദേശി മുരളിയാണ് (45) മരിച്ചത്. തമിഴ്‌നാട്ടിലെ കാഞ്ചിപുരത്താണ് സംഭവം. ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് അതിവേഗത്തില്‍ ഉരുണ്ട് റോഡിന് സമീപം നില്‍ക്കുകയായിരുന്ന മുരളിയുടെ ദേഹത്ത് ഇടിക്കുകയായിരുന്നു. തെറിച്ച് ദൂരേക്ക് വീണ മുരളിയെ ഉടന്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അപകടം നടക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് സംഭവസ്ഥലം ഒരാള്‍ കടന്നു പോകുന്നതും ദൃശ്യത്തില്‍ കാണാം. അപകടത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു.